52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 62കാരൻ അറസ്റ്റിൽ

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

News 18

News 18

  • News18
  • Last Updated :
  • Share this:
    താമരശ്ശേരി: അമ്പത്തിരണ്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 62കാരന്‍ അറസ്റ്റില്‍.

    പുതുപ്പാടി കൈതപ്പൊയിലില്‍ വാടകക്കു താമസിക്കുന്ന ജോസ് എന്ന അപ്പച്ചനെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എം.പി രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

    പൊലീസിനെ കബളിപ്പിച്ച് ട്രെയിനിൽ നിന്ന് ചാടിപ്പോയ പ്രതി ഷൊർണൂരിൽ പിടിയിൽ

    പുതുപ്പാടി പയോണ സ്വദേശിനിയായ വീട്ടമ്മയെ ഈ മാസം എട്ടിന് മൈസൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

    താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
    First published:
    )}