മലപ്പുറം: പത്തുവയസുകാരനെ നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം തടവും 70,000 പിഴയും ശിക്ഷ. തിരുവാലി സ്വദേശി കിഴക്കേവീട്ടില്‍ അലി അക്ബര്‍(62)നെയാണ് പെരിന്തൽമണ്ണ സ്വദേശി അലി അക്ബർ(62)ആണ് ശിക്ഷിക്കപ്പെട്ടത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെപി അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
2016 ൽ വണ്ടൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. എസ്.ഐ. നാരായണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 377 പ്രകാരവും പോക്സോ അടക്കമുള്ള മറ്റ് വകുപ്പുകള്‍ പ്രകാരവും പത്തുവര്‍ഷംവീതം കഠിനതടവും 35,000 രൂപ വീതം പിഴയുമാണ് ശിക്ഷ. തുക അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.