• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ അറസ്റ്റില്‍

ഇയാളുടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായത്.

  • Last Updated :
  • Share this:
    ചെന്നൈ: പൊള്ളാച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച 62 കാരന്‍ അറസ്റ്റില്‍. പൊള്ളാച്ചിയില്‍ ചെറുകിട പലചരക്ക് കട നടത്തുന്ന നടരാജന്‍ ആണ് പിടിയിലായത്. പൊള്ളാച്ചി പഞ്ചായത്ത് മിഡില്‍ സ്കൂളില്‍ നടത്തിയ ബോധവല്‍ക്കരണത്തിനിടെയാണ് ഒരുതെരുവിലെ 16 കുട്ടികളാണ് പരാതിയുമായെത്തിയത്.

    സമീപത്തെ വീടുകളിലുള്ളവരെല്ലാം നടരാജന്റെ കടയില്‍ നിന്നാണു സാധനങ്ങള്‍ വാങ്ങുന്നത്. മിക്കപ്പോഴും കുട്ടികളാണ് കടകളിൽ എത്താറുള്ളത്. ഇങ്ങനെ വരുന്ന പെണ്‍കുട്ടികളാണ് ഇയാള്‍ ക്രൂരതയ്ക്ക് ഇരയായത്. ശരീരത്തിലെ പലഭാഗങ്ങളിലും സ്പര്‍ശിക്കലും പിടിക്കുന്നതും സ്ഥിരമായിരുന്നു.

    Also Read-തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു

    പഞ്ചായത്ത് മിഡിൽ സ്കൂളിൽ കഴിഞ്ഞ ദിവസം ലൈംഗികാതിക്രമങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുണ്ടായിരുന്നു. ഇതിനിടെയാണ് ഒരു പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഇതിന് പിന്നാലെ 15 കുട്ടികളും നടരാജനെതിരെ പരാതി പറഞ്ഞു.

    Also Read-പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സർക്കാർ ഇടിച്ചുനിരത്തി

    തുടർന്ന് പ്രധാനാധ്യാപിക വിവരം ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം സ്കൂൾ അധികൃതർ പൊലീസ് സ്റ്റേഷനെ പരാതിയുമായി സമീപിച്ചു. പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Jayesh Krishnan
    First published: