• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു; 64കാരൻ അറസ്റ്റിൽ

Murder | മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു; 64കാരൻ അറസ്റ്റിൽ

ഫെബ്രുവരി 26ന് മദ്യപിച്ച് വന്ന് ഷിബു വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടിൽ ഉണ്ടായിരുന്നവരെ  മർദ്ദിക്കുകയും ചെയ്ത ഷിബു പിതാവിനേയും മർദ്ദിച്ചു.

അറസ്റ്റിലായ ഇബ്രാഹിംകുട്ടിയും കൊല്ലപ്പെട്ട മകൻ ഷിബുവും

അറസ്റ്റിലായ ഇബ്രാഹിംകുട്ടിയും കൊല്ലപ്പെട്ട മകൻ ഷിബുവും

  • Share this:
    കൊല്ലം: മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു (Murder Case). കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

    സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 26ന് മദ്യപിച്ച് വന്ന് ഷിബു വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടിൽ ഉണ്ടായിരുന്നവരെ  മർദ്ദിക്കുകയും ചെയ്ത ഷിബു പിതാവിനേയും മർദ്ദിച്ചു. മർദ്ദനത്തിനിടയിൽ പിതാവ് ഇബ്രാഹിം കുട്ടി കയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഷിബു മുൻപ് പല തവണ മതാപിതാക്കളെ മർദ്ദിച്ച കേസിൽ അറസ്റ്റിൽ ആവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

    Arrest | യുവതിയുടെ കണ്ണിൽ മണ്ണ് വിതറി മാലപൊട്ടിച്ച് കടന്നു കളഞ്ഞു; 60 വയസുകാരൻ പിടിയിൽ

    യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി മാലപൊട്ടിച്ച് (chain snatching) കടന്നു കളഞ്ഞ പ്രതി പിടിയില്‍. 60 വയസുകാരനായ ജമാലുദീനെയാണ് പുനലൂര്‍ പോലീസ് (police) അറസ്റ്റ് ചെയ്തതു ചന്ദനശേരി വയലിനോട് ചേര്‍ന്നുള്ള ഭാഗത്ത് സ്ഥിരമായി പശുവിന് തീറ്റിക്കായി പുല്ല് അറുക്കുവാനായി വരുന്ന പ്രതി ജോലിക്ക് പോകുന്ന  യുവതിയെ ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു.

    ശനിയാഴ്ച രാവിലെ ഇത് വഴി വന്ന യുവതിയുടെ കണ്ണില്‍ മണ്ണ് വിതറി പ്രതി മാല പൊട്ടിച്ച് സ്‌കൂട്ടര്‍ എടുത്ത് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന്  യുവതി നല്‍കിയ പരാതിയുടെ അടിസ്ഥത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.  പുനലൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

    Also Read- അമ്മയെ കൊന്നശേഷം മകൻ തൂങ്ങിമരിച്ചു; യുവാവിന് മാനസികപ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ

    പൊട്ടിച്ചെടുത്ത മാല ഇയാള്‍ ഇടമണ്‍ കൈലാത്ത് ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ മുപ്പതിനായിരം രൂപയ്ക്ക് പണയം വെച്ചിരുന്നു. ഇയാള്‍ പണയം വച്ച സ്വര്‍ണവും 30000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

    സമാന സംഭവങ്ങളില്‍ ഏതെങ്കിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു.

    ഇന്‍പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐ മാരായ ഹരീഷ്, അജികുമാര്‍,ജീസ് മാത്യു,എ എസ് ഐ മാരായ രാജന്‍, അമീന്‍ സി.പി.ഒ മാരായ അജീഷ്, ഗിരീഷ്, ഉമേഷ് എന്നിവര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Summary- Father beats son to death for drunken beating of parents (Murder Case). The incident took place in Kollam Sooranadu. Shibu was killed in Ansil Manzil, a coconut plantation south of Sooranadu. Shibu's father Ibrahim Kutty, 64, was arrested by Sooranadu police in connection with the incident. He will be produced in court today.
    Published by:Anuraj GR
    First published: