• HOME
 • »
 • NEWS
 • »
 • crime
 • »
 • POCSO | ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 64കാരന് 73വര്‍ഷം തടവ്

POCSO | ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 64കാരന് 73വര്‍ഷം തടവ്

ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്.

 • Share this:
  ഇടുക്കി: പോക്സോ (POCSO )കേസില്‍ 64കാരന് 73വര്‍ഷം തടവ് ശിക്ഷ. ഏഴു വയസ്സുള്ള ചെറുമകനെ പീഡിപ്പിച്ച (Rape) കേസിലാണ് പ്രതിയെ ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. ശിക്ഷ 20 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ കേസിൽ  വിധിച്ചത്.

  2019-ലാണ് കേസ് പീഡന പരാതിയില്‍ പൊലീസ് കേസെടുക്കുന്നത്. തടവിന് ഒപ്പം പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയായി ഒടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.  പ്രതി നല്‍കുന്ന പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവില്‍ പുറയുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ് എസ് കേസിൽ ഹാജരായത്.

  അതേ സമയം പൊലീസ്  അസോസിയേഷന്‍ ജില്ലാ നേതാവിനെതിരെ പീഡന പരാതിയുമായി  വനിതാ ഡോക്ടര്‍. മലയന്‍കീഴ് എസ്എച്ച്ഒയ്‌ക്കെതിരെയാണ് വനിതാ ഡോക്ടര്‍ പീഡന പരാതി നല്‍കിയത്. എസ് എച്ച് ഒ എ വി സൈജുവിനെതിരെയാണ് കേസ്. പൊലീസ് അസോസിയേഷന്‍ ജില്ല റൂറല്‍ പ്രസിഡന്റാണ് സൈജു.

  വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. 2019 മുതല്‍ താന്‍ പീഡനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഡോക്ടര്‍ കുടുംബസന്ധമായ പ്രശ്നത്തിന് പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയതാണ് പരിചയത്തിന് തുടക്കം.

  പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. സൈജു ഇടപെട്ട് തന്‍റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കില്‍ ഇട്ടതായും യുവതി പറയുന്നു.

  Sexual Assault | സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്; വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞത് പൊലീസിന്‍റെ ചിത്രത്തിൽ നിന്ന്

  കോട്ടയം: പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച (Sexual Assault) കേസിലെ പ്രതി മുമ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുള്ളയാൾ. ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ് നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടിൽ വാഷിങ് മെഷീനിൽ തുണി അലക്കിക്കൊണ്ടുനിന്ന യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്.

  Also Read-Sexual Abuse | ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

  ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

  ഭർത്താവിന്‍റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നു തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്‍റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും വാപൊത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

  Also Read-Child Rape| പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും സഹോദരനും പീഡിപ്പിച്ചു; മുത്തച്ഛനും അമ്മാവനും ലൈംഗികാതിക്രമത്തിനിരയാക്കി

  എന്നാൽ യുവതി ശക്തമായി പ്രതിരോധിച്ചതോടെ അനീഷ് അവരുടെ മുഖത്ത് ഇടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. തല ഭിത്തിയിൽ ഇടിച്ചു പരിക്കേൽപ്പിച്ചതോടെ യുവതി അബോധാവസ്ഥയിലായി. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ് അവശനിലയിൽ വസ്ത്രങ്ങൾ കീറിയ നിലയിലും യുവതിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  Also Read-Arrest | അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച കേസ്; ABVP മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

  രാവിലെ കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയ സമയത്ത് വഴിയരികിൽ പ്രതിയെ കണ്ടിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  Published by:Jayashankar AV
  First published: