മുംബൈ: നായയെ 65കാരൻ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് സംഭവം. ജനവാസ കേന്ദ്രത്തിലെ പാർക്കിങ് ഏരിയയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. മാസങ്ങളോളം ഇയാൾ നായയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ 65കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ മുതല്‍ 65കാരന് നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറയുന്നു.
വിവിധ ദിവസങ്ങളിൽ പ്രതി നായയെ പീഡിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നായയെ എടുത്തുകൊണ്ട് പാർക്കിങ് ഏരിയയിലെ ആളൊഴിഞ്ഞതും ഇരുട്ടുള്ളതുമായ പ്രദേശത്തേക്കു കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. പലപ്പോഴും അവശയായാണ് നായ തിരികെ വരുന്നത്. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.
മറ്റൊരു സംഭവത്തിൽ മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചയാളെ വളർത്തു നായ പിടികൂടി. പിന്നാലെ ഓടിയാണ് വളർത്തുനായ പ്രതിയെ പിടികൂടിയത്. കോയമ്പത്തൂർ ശെൽവപുരം എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കടന്നു കളയാന്‍ ശ്രമിച്ച ദിലീപ് കുമാര്‍ എന്നയാളെയാണ് വളര്‍ത്തുനായ പിടികൂടിയത്. ദിലീപ് കുമാറിന്റെ പിന്നാലെ ഓടിയ വളർത്തു നായ ഇയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ കുടുക്കിലാക്കുകയായിരുന്നു. തുടർന്ന് ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ദിലീപ് കുമാറിനെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചത്.
Also Read-
ഓൺലൈന്‍ പാർലമെന്റ് മീറ്റിനിടെ നഗ്നയായി കയറി വന്ന് ഭാര്യ; ഖേദം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാവ്ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി വെള്ളിയാഴ്ച്ച രാത്രിയാണ് യുവതിക്ക് നേരെ ദിലീപ് കുമാര്‍ ലൈംഗിക അതിക്രമം നടത്തിയത്. സഹോദരന്റെ വീടിന് സമീപം കെട്ടിയുണ്ടാക്കിയ ചെറിയ ഷെഡ്ഡിലാണ് യുവതി താമസിച്ചിരുന്നത്. രാത്രി ആരും കാണാതെ യുവതിയുടെ താമസ സ്ഥലത്തു എത്തിയ ശേഷമായിരുന്നു ദിലീപിന്റെ അതിക്രമം. യുവതി താമസിച്ചിരുന്ന ഷെഡ്ഡിനുള്ളിലെ വെളിച്ചം കെടുത്തിയ ശേഷമാണ് ഇയാൾ അവിടേക്കു കയറിയത്.
വളരെ സമയം കഴിഞ്ഞിട്ടും ഷെഡ്ഡിനുള്ളിൽ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സഹോദരന് എത്തി നോക്കിയപ്പോഴാണ് ദിലീപ് കുമാറിനെ കണ്ടത്. ഇതോടെ ദിലീപ് അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന വളർത്തു നായ ഇയാളുടെ പിന്നാലെ ഓടി. ഏറെ ദൂരം ഓടിച്ച നായ ദിലീപ് കുമാറിന്റെ കാലിൽ കടിക്കുകയും ഇയാളെ രക്ഷപെടാൻ അനുവദിക്കാതെ വളയുകയുമായിരുന്നു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ദിലീപ് കുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പീഡനത്തിന് ഇരയായ യുവതി അവശ നിലയിലായിരുന്നു. ഇവരെ പിന്നീട് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപ് കുമാറിനെതിരെ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത ദിലീപ് കുമാറിനെ കോയമ്പത്തൂർ ജയിലിലേക്കു മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.