പാലക്കാട് ചെക്ക്പോസ്റ്റിൽ കഞ്ചാവ് വേട്ട; അരിലോറിയിൽ കടത്താൻ ശ്രമിച്ച 66 കിലോ കഞ്ചാവ് പിടികൂടി

അതിർത്തി കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വ്യാപകമാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാളയാർ, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

News18 Malayalam | news18-malayalam
Updated: September 22, 2020, 11:17 PM IST
പാലക്കാട് ചെക്ക്പോസ്റ്റിൽ കഞ്ചാവ് വേട്ട; അരിലോറിയിൽ കടത്താൻ ശ്രമിച്ച 66 കിലോ കഞ്ചാവ് പിടികൂടി
അതിർത്തി കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വ്യാപകമാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാളയാർ, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 
  • Share this:
പാലക്കാട്:  ആന്ധ്രയിൽ നിന്നും അരിലോറിയിൽ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാലക്കാട്  നടുപ്പുണി ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അരിലോറിയിൽ ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

Also Read-ബുധനാഴ്ച മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്കെത്തണം; കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

കേസിൽ നാലുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി ഹക്കീം,  തൃശ്ശൂർ സ്വദേശി ജോസഫ് വിൽസൺ,  തമിഴ്നാട് നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈ ചാമി എന്നിവരാണ് അറസ്റ്റിലായത്. ലോറിയ്ക്ക് ഒപ്പം വന്ന കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് വ്യക്തമാക്കി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ പി കെ സതീഷ് വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.

Also Read-പാലാരിവട്ടം പാലം പണിയാൻ ഇ.ശ്രീധരന് പാതി സമ്മതം; നടപടിക്രമങ്ങൾ ഊർജ്ജിതമാക്കി സർക്കാർ

അതിർത്തി കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വ്യാപകമാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാളയാർ, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.  .
Published by: Asha Sulfiker
First published: September 22, 2020, 11:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading