ഇന്റർഫേസ് /വാർത്ത /Crime / കിടപ്പിലായ 88കാരനെ പരിചരിക്കാനെത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയ 67കാരൻ അറസ്റ്റിൽ

കിടപ്പിലായ 88കാരനെ പരിചരിക്കാനെത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയ 67കാരൻ അറസ്റ്റിൽ

മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചത്

  • Share this:

തൃശൂർ: കിടപ്പിലായ 88കാരനെ പരിചരിക്കാനെത്തി ലൈംഗികപീഡനത്തിന് ഇരയാക്കിയ 67കാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ (67) യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വിദേശത്തു താമസിക്കുന്ന മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ഏർപ്പെടുത്തിയത്. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ജനുവരി അവസാനത്തോടെ അവശനിലയിലായ എൺപത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അച്ഛന് രോഗം മൂർച്ഛിച്ചതോടെ നാട്ടിലെത്തിയ മക്കൾ മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read- കാണാതായ ഭാര്യയെ തേടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ഭർത്താവ് ഏഴാം ദിവസം പോലീസ് പിടിയിൽ

കേസെടുത്ത് അന്വേഷണം ആരംഭിച്ച മാള പൊലീസ് എസ്.എച്ച്.ഒ. സജിൻശശിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ വി.വി. വിമൽ, സി.കെ. സുരേഷ്, ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം പാലിയേറ്റീവ് കെയറിൽ കഴിയവെ 88കാരൻ മരണപ്പെട്ടിരുന്നു.

First published:

Tags: Crime news, Mala, Thrissur