• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് 67കാരൻ മരിച്ചു; കാമുകിയും ബന്ധുക്കളും ചേർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു

ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് 67കാരൻ മരിച്ചു; കാമുകിയും ബന്ധുക്കളും ചേർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു

67കാരനായ ബിസിനസുകാരന് 35 വയസ്സുള്ള വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടായിരുന്നു. നവംബർ 16 ന്, ബിസിനസുകാരൻ വീട്ടമ്മയുടെ വീട്ടിലെത്തുകയും, ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിച്ച വ്യാപാരിയുടെ മൃതദേഹം ബന്ധുക്കളും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ബംഗളുരുവിലെ ജെ.പി നഗറിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പുതിയ കണ്ടെത്തൽ. നവംബർ 17നാണ് വ്യാപാരിയായ 67കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിക്കുകയായിരുന്നുവെന്നും, അവിഹിതബന്ധം പുറംലോകം അറിയാതിരിക്കാൻ കാമുകിയും ഭർത്താവും ബന്ധുക്കളും ചേർന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 67കാരനായ ബിസിനസുകാരന് 35 വയസ്സുള്ള വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടായിരുന്നു. നവംബർ 16 ന്, ബിസിനസുകാരൻ വീട്ടമ്മയുടെ വീട്ടിലെത്തുകയും, ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ അതിനിടെ ഗുരുതരമായ അപസ്മാരബാധയെ തുടർന്ന് ബിസിനസുകാരൻ മരണപ്പെട്ടു. വിവരം പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് ഭയന്ന് യുവതി തന്റെ സഹോദരനെയും ഭർത്താവിനെയും സഹായത്തിനായി വിളിച്ചുവരുത്തി. തുടർന്ന് ഇവർ മൂന്നുപേരും ചേർന്ന് വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ജെപി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു.

പൊലീസ് വ്യാപാരിയുടെ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ്, സംഭവിച്ച കാര്യങ്ങൾ പുറത്തുവന്നത്. തങ്ങളുടെ ബന്ധം ആരും അറിയരുതെന്ന് കരുതി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് യുവതി സമ്മതിച്ചു.

Also Read- ആയിരം പവനും റേഞ്ച് റോവർ കാറും സ്ത്രീധനം വാങ്ങിയ മരുമകൻ 107 കോടി രൂപ തട്ടിയെടുത്തെന്ന് വ്യവസായിയുടെ പരാതി

“ഞങ്ങൾ ബിസിനസുകാരന്‍റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ, മരുമകളുടെ വീട്ടിൽ പോയിവരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയെന്നും രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അവർ അറിയിച്ചു. മരിച്ചയാൾക്ക് അപസ്മാരം ഉൾപ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു, ഓഗസ്റ്റിൽ ആൻജിയോഗ്രാമിന് വിധേയനായിരുന്നു, ”പോലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ പൊലീസ് സെക്ഷൻ 176 (നിയമപരമായി അധികൃതരെ അറിയിക്കേണ്ട വിവരം മറച്ചുവെക്കുക), 201 (കുറ്റകൃത്യത്തിന്‍റെ തെളിവുകൾ നശിപ്പിക്കുക, തെറ്റായ വിവരങ്ങൾ നൽകുക) എന്നിവ പ്രകാരം യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിയുടെ വാദം ശരിയാണോ എന്നറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Published by:Anuraj GR
First published: