മാന്നാര്‍: വിദ്യാര്‍ഥിനിയെ സ്കൂട്ടറില്‍ കയറ്റികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന് പൊലീസ് പിടിയില്‍(Arrest). ചെന്നിത്തല പ്രസാദം വീട്ടില്‍ വാസുദേവന്‍ നായര്‍ (ഭയങ്കരന്‍ അപ്പൂപ്പന്) (68)ആണ് പിടിയിലായത്. ഫെബ്രുവരി പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോളേജിലേക്ക് പോകാന്‍ ബസ് കയറാന്‍ ചെന്നിത്തല മഠത്തും പടി ജങ്ഷനില്‍ കൂടി നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ സ്കൂട്ടറില്‍ കല്ലുമ്മൂട് ജങ്ഷനില്‍ ഇറക്കാം എന്ന് പറഞ്ഞു കയറ്റുകയും ശേഷം കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
Also Read-Arrest |കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു; അതിഥിതൊഴിലാളികള്‍ പിടിയില്‍
സംഭവം വിദ്യാര്‍ത്ഥിനി തന്റെ മാതാവിനോട് പറഞ്ഞപ്പോള്‍ അത് ചോദിക്കാന്‍ എത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാര്‍ത്ഥിനി മാന്നാര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ അനില്‍കുമാര്‍, അഡിഷണല്‍ എസ്ഐ മാരായ മധുസൂദനന്, ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, അരുണ്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാൽ; കണ്ണൂരിൽ വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ടു പേർക്ക് പരിക്ക്
കണ്ണൂർ പയ്യന്നൂരിൽ വെജിറ്റബിൾ ബിരിയാണിയിൽ (vegetable biryani) കോഴിക്കാൽ കണ്ടതിനെത്തുടർന്നുള്ള തർക്കം വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചു. സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
പയ്യന്നൂർ സെൻട്രൽ ബസാറിൽ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ഹോട്ടലിലെത്തിയ വയോധികൻ വെജിറ്റബിൾ ബിരിയാണി ആവശ്യപെട്ടു. ബിരിയാണി കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്ന് കോഴിക്കാൽ കിട്ടി. ബിരിയാണി മാറ്റിത്തരണമെന്ന് വയോധികൻ ആവശ്യപ്പെട്ടത് ഹോട്ടലുടമ അംഗീകരിച്ചില്ല. തുടർന്ന് സംഭവം വാക്കുതർക്കത്തിലേക്ക് നീങ്ങി.
Also Read-Venmani Murder Case | വെണ്മണി ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ
ഇതിനിടയിൽ പാനൂർ സ്വദേശികളായ രണ്ടുപേർ വിഷയത്തിൽ ഇടപെട്ടു. ഇന്‍വെര്‍ട്ടറുകളുടെ ബാറ്ററി വില്പനയുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ എത്തിയ ഇവർ തൊട്ടടുത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വയോധികന് ബിരിയാണി മാറ്റി നൽകണമെന്നും അതിനുള്ള പണം തങ്ങൾ നൽകാമെന്നും പാനൂർ സ്വദേശികൾ അറിയിച്ചു. എന്നാൽ തർക്കം അവസാനിച്ചില്ല. വാക്കേറ്റം മുറുകി കയ്യാങ്കളിയിൽ എത്തി.
Also Read-Death Sentence | രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; 38കാരന് വധശിക്ഷ
സംഘർഷത്തിൽ ഹോട്ടൽ ഉടമയ്ക്കും പാനൂരിൽ നിന്നെത്തിയ ഒരാൾക്കും മർദ്ദനമേറ്റതായാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി. പരിശോധിച്ചതിൽ നിന്ന് ഹോട്ടൽ ഉടമക്ക് വീഴ്ച പറ്റി എന്ന നിലപാടിലാണ് പോലീസ്. അതേസമയം പ്രശ്നം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ ഉള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.