• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 68കാരിക്ക് വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം തട്ടി; നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

Arrest | ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 68കാരിക്ക് വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം തട്ടി; നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

ഇരുവരും സാമൂഹികമാധ്യങ്ങല്‍ വഴിയാണ് പരിചയപ്പെട്ടത് .യുകെ സ്വദേശിയാണെന്നും ബിസിനസുകാരനാണെന്നുമാണ് പീറ്റര്‍ എന്‍സെഗ്വു പറഞ്ഞിരുന്നുത്.

  • Share this:
    ന്യൂഡല്‍ഹി: 68കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശിയായ പീറ്റര്‍ എന്‍സെഗ്വു എന്നയാളെ  ഡല്‍ഹി പോലീസ് (Police) അറസ്റ്റ് ( Arrest)ചെയ്തത്.

    ഇരുവരും സാമൂഹികമാധ്യങ്ങല്‍ വഴിയാണ് പരിചയപ്പെട്ടത് .യുകെ സ്വദേശിയാണെന്നും ബിസിനസുകാരനാണെന്നുമാണ് പീറ്റര്‍ എന്‍സെഗ്വു പറഞ്ഞിരുന്നുത്. ഹെന്‍ഡേഴ്സണ്‍ സെബാസ്റ്റ്യന്‍ എന്ന പേരില്‍  വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയ്. പരിചയപ്പെട്ടതിന് ശേഷം ഇരുവരും വാട്സാപ്പ് നമ്പറുകള്‍ കൈമാറിയിരുന്നു.

    വിവാഹവാഗ്ദാനം നല്‍കിയ ശേഷം ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ വിശദാംശങ്ങള്‍ സ്ത്രീയില്‍ നിന്ന് ഇയാള്‍ കൈക്കലാക്കുകയും തുടര്‍ന്ന് പണം പിന്‍വലിക്കുകയുമായിരുന്നു.

    അക്കൗണ്ട് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതിനാല്‍ സ്ത്രീ പണം പിന്‍വലിച്ചത് അറിഞ്ഞിരുന്നില്ല. പിന്നിട് കാര്യം മനസ്സിലാക്കിയ ഇവര്‍ പണം പിന്‍വലിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ സുഹൃത്തിന് പണം അവശ്യമായി വന്നപ്പോള്‍ പിന്‍വലിച്ചതാണെന്ന് പറഞ്ഞു. സംശയം തോന്നിയ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  ഇന്ത്യയിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ്  ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു.

    അതേ സമയം സുഹൃത്തിന്റെ 17കാരിയായ മകളെ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചതായി (Rape case) പരാതി. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.

    ‌ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്യുന്ന 17കാരി കാരിയായ 60കാരനായ അച്ഛന്റെ സുഹൃത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടല്‍ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുയും തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

    Also read: Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍

    കഴിഞ്ഞ ദിവസം വനിതാദിനത്തിലാണ് പീഡന വിവരം കുട്ടി തുറന്ന് പറയുന്നത്.  മുന്‍ ഐബി ഉദ്യോഗസ്ഥൻ കൂടിയായ പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും കണ്ടു പിടിക്കുന്നതിനായി പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായും പോലീസ് പറഞ്ഞു.
    Published by:Jayashankar AV
    First published: