കാറിനുള്ളിലെ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് മർദനം; 20കാരന്റെ മർദനമേറ്റ 69കാരൻ മരിച്ചു

തലയ്ക്ക് പരിക്കേറ്റ കെറ്റ്നർ അബോധാവസ്ഥയിലായി. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹം നാല് ദിവസങ്ങൾക്ക് ശേഷം മരിച്ചു.

News18 Malayalam | news18-malayalam
Updated: October 27, 2020, 6:24 PM IST
കാറിനുള്ളിലെ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് മർദനം; 20കാരന്റെ മർദനമേറ്റ 69കാരൻ മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
സാക്രമെന്റോ: കാറിനുള്ളിലെ സംഗീതത്തിൻറെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് കാർ ഡ്രൈവറുടെ മർദനമേറ്റ 69കാരൻ മരിച്ചു. കാലിഫോർണിയയിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ അബോധാവസ്ഥയിലായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് മരിച്ചത്.

റോബര്‍ട്ട് കെറ്റ്നർ എന്നയാളാണ് മരിച്ചത്. 20കാരനായ റിവർ ബൗമനാണ് പ്രതി. കോഫീ ഷോപ്പിന് പുറത്തിനുന്ന് കോഫി കുടിക്കുകയായിരുന്നു റോബർട്ട് കെറ്റ്നർ. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വലിയ ശബ്ദത്തിൽ പാട്ട് വെച്ചിരുന്നു. സമീപത്തുണ്ടായിരുന്ന പലരും ഇതിനെ കുറിച്ച് പരാതി പറഞ്ഞിരുന്നു. ശബ്ദം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കെറ്റ്നർ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

കാറിനുള്ളിൽ ഇരിക്കുകയായിരുന്ന ബൗമാൻ പുറത്തേക്കിറങ്ങി വന്ന് കെറ്റനറെ ഇടിച്ച് നിലത്തിട്ടു. തലയ്ക്ക് പരിക്കേറ്റ കെറ്റ്നർ അബോധാവസ്ഥയിലായി. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹം നാല് ദിവസങ്ങൾക്ക് ശേഷം മരിച്ചു.പ്രതിയായ ബൗമാനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. കെറ്റ്നർ ഒരു മോട്ടോർ സൈക്കിൾ സവാരിക്കാരൻ ആയിരുന്നു. സംഭവത്തെ തുടർന്ന് കോഫീ ഷോപ്പ് താത്കാലികമായി അടച്ചു.
Published by: Gowthamy GG
First published: October 27, 2020, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading