അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു; 69 കാരൻ അറസ്റ്റിൽ
അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു; 69 കാരൻ അറസ്റ്റിൽ
ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്.
Last Updated :
Share this:
പത്തനംതിട്ട: നാലരവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 69 കാരൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ അക്ഷരം പഠിക്കാനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പ്രവീൺ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി. അൻസാർ, സി.പി.ഒമാരായ സൂര്യമിത്ര, അജിത് എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റൊരു സംഭവത്തിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 78 കാരനായ പ്രതി മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കാണാനായിടയായ ചില യുവാക്കളാണ് ദൃശ്യം മൊബൈലിൽ പകർത്തിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയാകുന്ന ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി യുവാക്കൾ പ്രചരിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനും പ്രചരിപ്പിച്ചതിനും യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച 78കാരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് വയോധികനെ പൊലീസ് പിടികൂടിയത്. അഞ്ച് വയസാകുന്നതിന് മുമ്പ് മാതാപിതാക്കൾ മരിച്ച പെൺകുട്ടി ഒരു ബന്ധുവിന്‍റെ വീട്ടിൽനിന്നാണ് വളർന്നത്. ഈ വീടിന് സമീപത്തുള്ള വയോധികനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.