• HOME
  • »
  • NEWS
  • »
  • crime
  • »
  • കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപത്തൊമ്പത്കാരനായ ഫ്രഞ്ച് പൗരൻ അറസ്റ്റിൽ

കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപത്തൊമ്പത്കാരനായ ഫ്രഞ്ച് പൗരൻ അറസ്റ്റിൽ

കാഠ്മണ്ഡുവിലെ തമേലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 14ഉം 15നും വയസുള്ള കുട്ടികളെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

representation

representation

  • News18
  • Last Updated :
  • Share this:
    കാഠ്മണ്ഡു: കൗമാരക്കാരായ രണ്ട് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഫ്രഞ്ച് പൗരൻ കാഠ്മണ്ഡുവിൽ അറസ്റ്റിലായി. പണം നൽകാമെന്ന് കള്ളം പറഞ്ഞാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

    ജോർജസ് ഇഗോർ ഹിമാൻസ്കി എന്ന 69കാരനാണ് അറസ്റ്റിലായത്. കാഠ്മണ്ഡുവിലെ തമേലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 14ഉം 15നും വയസുള്ള കുട്ടികളെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

    also read: 'അടിവസ്ത്ര' വിവാദത്തിൽ അസംഖാനെ പ്രതിരോധിച്ച് അഖിലേഷ് യാദവ്; പറഞ്ഞത് ജയപ്രദയെ കുറിച്ചല്ല

    പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പാവപ്പെട്ട കുട്ടികളെയും തെരുവിലുള്ളവരെയും സഹായിക്കുന്ന ആളെന്ന നിലയ്ക്കാണ് ഇയാൾ കൗമാരക്കാരായ കുട്ടികളെ ചൂഷണം ചെയ്തിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

    2000ൽ കുട്ടികൾക്കെതിരായ പീഡനത്തിന് ഫ്രാൻസില്‍വെച്ച് ഇയാൾ അറസ്റ്റിലായിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഈ വർഷം നേപ്പാളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഫ്രഞ്ച് പൗരനാണ് ഇയാൾ.

    First published: