നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബന്ധുവിൻറെ പീഡനത്തിനിരയായ ആറ് വയസുകാരി മരിച്ചു; പീഡന വിവരം പുറത്തറിയാതിരിക്കാൻ കുഞ്ഞിനെ കുളിമുറിയിൽ പൂട്ടിയിട്ടു

  ബന്ധുവിൻറെ പീഡനത്തിനിരയായ ആറ് വയസുകാരി മരിച്ചു; പീഡന വിവരം പുറത്തറിയാതിരിക്കാൻ കുഞ്ഞിനെ കുളിമുറിയിൽ പൂട്ടിയിട്ടു

  പത്ത് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഇവർ കുഞ്ഞിനെ കുളിമുറിയിൽ പൂട്ടിയിട്ടിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലക്നൗ: മനസാക്ഷിയെ ഞെട്ടിച്ച ഉത്തർപ്രദേശിലെ ഹത്രാസ് പീഡനത്തിനും കൊലപാതകത്തിനും പിന്നാലെ ഹത്രാസിൽ മറ്റൊരു പെൺകുട്ടി കൂടി പീഡനത്തിനിരയായി മരിച്ചു.  ഉത്തർപ്രദേശിലെ അലിഗഢിലെ ജതോയി ഗ്രാമത്തിലാണ് സംഭവം. ഹത്രാസ് സ്വദേശിയായ ആറ് വയസുകാരിയാണ് മരിച്ചത്. ബന്ധു പെൺകുട്ടിയെ പീഡിപ്പിക്കുയും കുളിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തയാളാണ് പ്രതി. 15കാരനായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

   ബന്ധു പൂട്ടിയിട്ടിരുന്ന പെൺകുട്ടിയെ സെപ്തംബർ 17നാണ് രക്ഷിച്ചത്.  സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് പൊലീസ് കുഞ്ഞിനെ മോചിപ്പിച്ചത്.  ആദ്യം പ്രാദേശിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയ്ക്കിടെയാണ്  ഇന്ന് മരിച്ചത്.

   പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ ബന്ധുക്കള്‍ ഗ്രാമത്തിനു പുറത്തെ റോഡ് ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയെന്ന് പൊലീസിനെതിരെ ഗുരുതര ആരോപണവും പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസഥർ എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

   അതേസമയം കുഞ്ഞിനെ പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് സ്റ്റേഷൻ എസ്എച്ച് ഒ സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

   അമ്മ മരിച്ച പെൺകുട്ടിയെ അമ്മയുടെ സഹോദരിയായ സ്ത്രീയാണ് നോക്കിയിരുന്നത്. പത്ത് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഇവർ കുഞ്ഞിനെ കുളിമുറിയിൽ പൂട്ടിയിട്ടിരുന്നു.   പെൺകുട്ടിയുടെ കരച്ചിൽ കേട്ട കുട്ടികൾ ഇക്കാര്യം ഗ്രാമവാസികളെ അറിയിക്കുകയും പിന്നീട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ഹെൽപ്പ്ലൈന്റെ സഹായത്തോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യ നില വഷളായതോടെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കുഞ്ഞ് മരിച്ചത്.   സെപ്തംബർ 21ന് കുട്ടിയുടെ അച്ഛന്‍ നൽകിയ പരാതിയിൽ പ്രതിയായ 15കാരനും  അമ്മയ്ക്കുമെതിരെ കേസെടുത്തു. പ്രതിയുടെ അമ്മ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 342, 376 120 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് കോസെടിത്തിരിക്കുന്നത്.
   Published by:Gowthamy GG
   First published: