ഇന്റർഫേസ് /വാർത്ത /Crime / 16.8 കോടി വാട്സ്ആപ്പ് ഉപയോക്താക്കളുടെയും 2.55 ലക്ഷം പ്രതിരോധ ജീവനക്കാരുടെയും വിവരങ്ങള്‍ ചോര്‍ന്നു; ഏഴംഗ സംഘം അറസ്റ്റിൽ

16.8 കോടി വാട്സ്ആപ്പ് ഉപയോക്താക്കളുടെയും 2.55 ലക്ഷം പ്രതിരോധ ജീവനക്കാരുടെയും വിവരങ്ങള്‍ ചോര്‍ന്നു; ഏഴംഗ സംഘം അറസ്റ്റിൽ

പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ റാങ്കുകള്‍, ഇമെയില്‍ ഐഡി, പോസ്റ്റിംഗ് സ്ഥലം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പ്രതികള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍  പറഞ്ഞു.

പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ റാങ്കുകള്‍, ഇമെയില്‍ ഐഡി, പോസ്റ്റിംഗ് സ്ഥലം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പ്രതികള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ റാങ്കുകള്‍, ഇമെയില്‍ ഐഡി, പോസ്റ്റിംഗ് സ്ഥലം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പ്രതികള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

  • Share this:

ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഡേറ്റ ചോര്‍ച്ച കണ്ടെത്തി സൈബരാബാദ് പൊലീസ്. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സംഘടനകളുടെയും തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്ന സംഘത്തെയാണ് സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഘത്തിലെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിരോധമേഖലയിലെ 2.55 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങളും രാജ്യത്തെ 16.8 കോടി പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങളുമാണ് ഈ സംഘം ചോര്‍ത്തിയത്.

140 ലധികം വിഭാഗത്തിലുള്ള വിവരങ്ങളാണ് ഈ സംഘം ചോര്‍ത്തിയത്. പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ വിവരങ്ങളും പൗരന്മാരുടെ മൊബൈല്‍ നമ്പറുകളും നീറ്റ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഈ സംഘം ചോര്‍ത്തിയെന്നാണ് സൈബരാബാദ് പോലീസ് കമ്മീഷണര്‍ എം സ്റ്റീഫന്‍ രവീന്ദ്ര വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

Also read-Phishing | വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സൈബർ ക്രിമിനലുകളുടെ പുതിയ തന്ത്രങ്ങൾ

ഡല്‍ഹിയില്‍ നിന്നാണ് ഈ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലും മറ്റ് ചില പ്രദേശങ്ങളിലുമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ച് വന്നതെന്ന് പൊലീസ് പറഞ്ഞു. 100ലധികം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് പ്രതികള്‍ ഈ വിവരങ്ങള്‍ വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണം  ഇപ്പോള്‍ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ റാങ്കുകള്‍, ഇമെയില്‍ ഐഡി, പോസ്റ്റിംഗ് സ്ഥലം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പ്രതികള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ രവീന്ദ്ര അറിയിച്ചു.

”ഇത് ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളികളാണുണ്ടാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രതിരോധ മേഖലയിലെ ജീവനക്കാരുടെയും വിവരങ്ങള്‍ ചാരവൃത്തിയ്ക്ക് വരെ ഉപയോഗിക്കാവുന്നതാണ്. ആള്‍മാറാട്ടം നടത്താനും അതുവഴി ഗുരുതര കൃത്യങ്ങള്‍ ചെയ്ത് ദേശീയ സുരക്ഷയെ വെല്ലുവിളിക്കാനും ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് വരാം. ഈ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,” അദ്ദേഹം പറഞ്ഞു.

കോണ്‍ടാക്റ്റ് ഡിറ്റെയ്ല്‍സ് ഡയറക്ടറി പോലുള്ള പ്ലാറ്റ് ഫോം വഴിയാണ് പ്രതികള്‍ ഈ വിവരങ്ങള്‍ ചോര്‍ത്തി വിറ്റത്. 50000 പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ പ്രതികള്‍ 2000 രൂപയ്ക്ക് വിറ്റതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

Also read-സുരക്ഷാപ്രശ്നം: പ്രീ–ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം

അതേസമയം സര്‍വ്വീസ് പ്രൊവൈഡേഴ്‌സിന് ഇതുസംബന്ധിച്ച് നോട്ടീസ് അയക്കുമെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം നിയമനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ പ്രതികള്‍ സമാഹരിക്കുകയും സര്‍വ്വീസ് ഡെലിവറി ഏജന്റുമാരായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ശേഷം ഈ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ സമ്മതത്തോടെയും വ്യക്തികളുടെ അറിവില്ലാതെയും വിവരങ്ങള്‍ ശേഖരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൈബരാബാദ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈംസ്) കല്‍മേശ്വര് ഷിംഗേനാവര്‍ പറയുന്നത്. വ്യക്തികളുടെ വിവരങ്ങള്‍ കൈവശം വെയ്ക്കുകയോ അവയെ പ്രോസസ്സ് ചെയ്യുകയോ ചെയ്യുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ വിവരങ്ങളുടെ സ്വകാര്യത നയങ്ങള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ മേഖല, പാന്‍ കാര്‍ഡ് ഡാറ്റ, സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ, ഗ്യാസ്, പെട്രോളിയം, ഡീമാറ്റ് അക്കൗണ്ടുകള്‍, സ്ത്രീകളുടെ ഡാറ്റാബേസ്, തുടങ്ങിയ വിഭാഗങ്ങളിലെ വിവരങ്ങളും പ്രതികള്‍ ചോര്‍ത്തി വില്‍പന നടത്തുന്നതായി കണ്ടെത്തിയിരുന്നു.

നീറ്റ് വിദ്യാര്‍ത്ഥികളുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യക്തികളുടെ വരുമാനം, ഇമെയില്‍ ഐഡികള്‍, ഫോണ്‍ നമ്പറുകള്‍, പൗരന്മാരുടെ വിലാസം എന്നിവയെക്കുറിച്ചുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ അടങ്ങിയ പാന്‍ കാര്‍ഡ് ഡാറ്റാബേസും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

1.2 കോടി വാട്‌സ് ആപ്പ് ഉപയോക്താക്കളുടേയും 17 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടതായി പൊലീസ് പറഞ്ഞു. രണ്ട് കോടി വിദ്യാര്‍ത്ഥികള്‍, 12 ലക്ഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍, 40 ലക്ഷം തൊഴിലന്വേഷകര്‍, 1.47 കോടി കാര്‍ ഉടമകള്‍, 11 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍, 15 ലക്ഷം ഐടി പ്രൊഫഷണലുകള്‍ എന്നിവരുടെ വിവരങ്ങളും ഇവരുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തി.

മൂന്ന് കോടി വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ ഡാറ്റാബേസും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ടെലികോം സേവനദാതാക്കളില്‍ നിന്നാകാം ഈ വിവരങ്ങള്‍ ചോര്‍ത്തിയത്തെന്നാണ് കരുതുന്നത്.

First published:

Tags: Cyber scam, Data leak