HOME » NEWS » Crime » 7 MEN REPEATEDLY RAPED CLASS 9 STUDENT FOR SIX MONTHS

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ 7 പേർ ചേർന്ന് 6 മാസത്തോളം പീഡിപ്പിച്ചു; പെൺകുട്ടി 2 മാസം ഗർഭിണി

വയറുവേദനയെന്ന് വീട്ടിൽ പറയാൻ തുടങ്ങിയതോടെയാണ് മകളേയും കൂട്ടി മാതാപിതാക്കൾ ആശുപത്രിയിൽ എത്തുന്നത്.

News18 Malayalam | news18-malayalam
Updated: March 12, 2021, 7:21 AM IST
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ 7 പേർ ചേർന്ന് 6 മാസത്തോളം പീഡിപ്പിച്ചു; പെൺകുട്ടി 2 മാസം ഗർഭിണി
പ്രതീകാത്മക ചിത്രം
  • Share this:
റോത്തക്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ആറ് മാസത്തോളം ഏഴ് പേർ ചേർന്ന് പീഡിപ്പിച്ചു. ഹരിയാനയിലെ ബിവാനിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്നും കണ്ടെത്തി.

പീഡനവിവരം പുറത്തു പറയുന്നതിൽ നിന്നും സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആറ് മാസത്തോളം കൗമാരക്കാരിയെ സംഘം പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പിതാവാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത്.

വീട്ടിനടുത്തുള്ള പലചരക്കു കടയുടമയാണ് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കടയിൽ സ്ഥിരമായി പോയിരുന്നത് പെൺകുട്ടിയായിരുന്നു. പിന്നാലെ ഇയാളുടെ സഹായികളും പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി. ഏഴ് പേരാണ് നിരന്തരമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

വയറുവേദനയെന്ന് വീട്ടിൽ പറയാൻ തുടങ്ങിയതോടെയാണ് മകളേയും കൂട്ടി മാതാപിതാക്കൾ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി പേടിച്ച് വിവരം തുറന്നു പറഞ്ഞത്.

പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ മാതാപിതാക്കളോട് പറഞ്ഞു. ഇക്കാര്യവും പിതാവിന്റെ പരാതിയിൽ പറയുന്നുണ്ട്. ആറ് പേർ ചേർന്ന് മകളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തായതെന്നും പിതാവ് പറഞ്ഞു.

പിതാവിന്റെ പരാതയിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരം ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Also Read-ഭർത്താവിന് നാലു ഭാര്യമാർ കൂടി; അഞ്ചാം ഭാര്യ 65കാരനെ മൃഗീയമായി കൊലപ്പെടുത്തി

അതേസമയം, മറ്റൊരു സംഭവത്തിൽ ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ സ്വയം പ്രഖ്യാപിത 'ആൾദൈവ'ത്തിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറത്തിറക്കി. ഡൽഹി രോഹിണിയിലെ 'ഐശ്വര്യ ആധ്യാത്മിക് വിദ്യാലയ' ആശ്രമത്തിലെ വീരേന്ദര്‍ ദിയോ ദീക്ഷിതിനെതിരെയാണ് റെഡ് നോട്ടീസ്. ഇയാളുടെ ആശ്രമത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം നിരവധി പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു പരാതി എന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 79കാരനായ ദീക്ഷിത് ഒളിവിൽ പോയത്.

Also Read-പ്ലസ് വൺ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

സിബിഐ അന്വേഷിച്ച സംഭവത്തിൽ കേസ് ഫയൽ ചെയ്തതിന് പിന്നാലെ തന്നെ ഒളിവിൽ പോയ ദീക്ഷിതിനെക്കുറിച്ച് ഇതുവരെ ഒരു സൂചനകൾ പോലും ലഭിച്ചിട്ടില്ല. നേരത്തെ തന്നെ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപയാണ് വാഗ്ദാനം. എന്നിട്ടു പോലും ഒരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം ദീക്ഷിത് അയൽരാജ്യമായ നേപ്പാളിലേക്ക് കടന്നുവെന്നും റിപ്പോർട്ടുണ്ട്.

ഇന്‍റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇയാൾ നേപ്പാളിലുണ്ടെങ്കിൽ നേപ്പാൾ അധികൃതർക്ക് തന്നെ കണ്ടെത്തി ഇന്ത്യക്ക് കൈമാറാം എന്നാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

വീരേന്ദര്‍ ദിയോ ദീക്ഷിത് എന്ന ആൾദൈവം നടത്തുന്ന ആശ്രമത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ 2017 ൽ ഡൽഹി പൊലീസും ഡൽഹി വനിതാ കമ്മീഷനും ചേർന്നാണ് ഇയാളുടെ ആശ്രമങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചത്. ഇവിടെ തടവറയ്ക്ക് സമാനമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന 67 പേരെയാണ് അന്ന് രക്ഷപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായിരുന്നു. മതപ്രഭാഷണത്തിന്‍റെ മറവില്‍ വീട്ടുകാരെ പോലും കാണാൻ അനുവദിക്കാതെ, ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ദുരിത സാഹചര്യത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
Published by: Naseeba TC
First published: March 12, 2021, 7:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories