കളിച്ചുകൊണ്ടിരിക്കവെ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; പീഡിപ്പിക്കപ്പെട്ടതായി സംശയം; അയൽവാസി അറസ്റ്റിൽ

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് കാണാതായത്.

News18 Malayalam | news18-malayalam
Updated: July 2, 2020, 5:47 PM IST
കളിച്ചുകൊണ്ടിരിക്കവെ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; പീഡിപ്പിക്കപ്പെട്ടതായി സംശയം; അയൽവാസി അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ചെന്നൈ:  ചൊവ്വാഴ്ച കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് പുതുക്കോട്ട ജില്ലയിലാണ് സംഭവം. കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 25 കാരൻ അറസ്റ്റിലായി.

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. അതേ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ ബന്ധുക്കളും സമീപവാസികളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമിത്തിലായിരുന്നു.

ജില്ലയിലെ ജലാശയത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുഖത്ത് ഒട്ടേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടുണ്ട്. കുട്ടിയെ പീഡനത്തിന് ഇരയായ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]സമീപവാസിയായ 25 കാരൻ ഉൾപ്പെടെ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെ സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
First published: July 2, 2020, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading