ബലാത്സംഗം ചെറുത്ത ഏഴുവയസുകാരിയെ ബന്ധു കൊലപ്പെടുത്തി; മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിൽ

നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: September 17, 2020, 1:09 PM IST
ബലാത്സംഗം ചെറുത്ത ഏഴുവയസുകാരിയെ ബന്ധു കൊലപ്പെടുത്തി; മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിൽ
പ്രതീകാത്മക ചിത്രം
  • Share this:
അഹമ്മദാബാദ്: ഏഴുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 46കാരനാണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയുടെ അമ്മാവൻ തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഒഗ്നാജ് ടോൾ പ്ലാസയ്ക്ക് സമീപത്തെ വയലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിലായിരുന്നു.

Also Read-ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം

സംഭവവുമായി ബന്ധപ്പെട്ട് ഭിഖ മിസ്ത്രി എന്നയാളാണ് അറസ്റ്റിലായത്. മെഹ്സന സ്വദേശിയായ ഇയാൾ അഹമ്മദാബാദിലെ ഒരു ഫാക്ടറി ജീവനക്കാരനാണ്. അവിവാഹിതനായ ഭിഖ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപത്താണ് സഹോദരനുമായി താമസിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 12നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി ലഭിക്കുന്നതെന്നാണ് അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് ഓഫീസർ അറിയിച്ചത്. പരാതിയിൽ കേസെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ചയോടെ മൃതേദഹം കണ്ടെത്തുകയായിരുന്നു.

Also Read-അമിതമായി ചാറ്റ് ചെയ്യുന്നു; ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭർത്താവും കൂട്ടുകാരനും ചേര്‍ന്ന് കൊലപ്പെടുത്തി

അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മാവൻ എന്നു കരുതപ്പെടുന്ന ആൾ തന്നെയാണ് കുട്ടിയെ വീട്ടിൽ നിന്നു കൊണ്ടു പോയതെന്ന് തെളിഞ്ഞു. സെപ്റ്റംബർ 12 ന് രാത്രിയാണ് എന്തോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാൾ കുട്ടിയെയും കൂട്ടി ഓട്ടോയിൽ ഒരു ഒഴിഞ്ഞ പ്രദേശത്ത് എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ കുട്ടി കരഞ്ഞു ബഹളം വച്ചതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണിയാള്‍ പറഞ്ഞത്. തുടർന്ന് മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്ക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Published by: Asha Sulfiker
First published: September 17, 2020, 11:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading