നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ടുവര്‍ഷം മുൻപ് പീഡനത്തിന് ഇരയായെന്ന് 10 വയസുകാരി; 70 കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍

  രണ്ടുവര്‍ഷം മുൻപ് പീഡനത്തിന് ഇരയായെന്ന് 10 വയസുകാരി; 70 കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍

  ചികിത്സിച്ച ഡോക്ടറോട് പെൺകുട്ടി പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്ന് വിളപ്പിൽ ശാല പൊലീസാണ് 70കാരനായ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: പേരമകളായ പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 വയസുകാരൻ അറസ്റ്റിൽ. രണ്ടു വര്‍ഷം മുമ്പ് താന്‍ പീഡനത്തിന് ഇരയായതായി ചികിത്സിച്ച ഡോക്ടറോട് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് എഴുപതു വയസ്സുകാരനായ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്റെ മകളാണ് പീഡനത്തിന് ഇരയായത്.

   തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് പത്തുവയസുകാരി രണ്ടു വര്‍ഷം മുമ്പ് നേരിട്ട ദുരനുഭവം ഡോക്ടറോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ തന്നെയാണ് കുട്ടിയെ പീഡിനത്തിന് ഇരയാക്കിയതെന്ന് കണ്ടെത്തിയത്. പിന്നാലെ വിളപ്പില്‍ശാല പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   Also Read- യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

   ദിവസങ്ങൾക്ക് മുൻപ് കൊല്ലം പത്തനാപുരത്ത് മൂന്നു വർഷമായി  പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛൻ പിടിയിലായിരുന്നു.  പെൺകുട്ടിയുടെ കാമുകനും പീഡന പരാതിയിൽ അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.

   ഈ പരാതി സംബന്ധിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോളാണ് മൂന്ന് വർഷമായി മുത്തശ്ശൻ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് 63 കാരനായ മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.

   Also Read- മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് ഒരേ വിമാനത്തിലെത്തിയ 17 പേർ പിടിയിൽ

   പത്തനാപുരം പിടവൂർ കമുകുംചേരി ഈട്ടിവിള വീട്ടിൽ രാജേഷ് (20) ആണ് അറസ്റ്റിലായ യുവാവ്. രാജേഷ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മൂന്ന് വർഷമായി തുടരുന്ന മുത്തച്ഛന്റെ പീഡനം പുറത്തറിയുന്നത്.

   Also Read- നോട്ടുകെട്ടുകൾ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിവെച്ച് കടത്താൻ ശ്രമം; 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

   സമൂഹമാധ്യമം വഴിയാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് 2018 മുതൽ മുത്തശ്ശൻ പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.

   സംഭവത്തിൽ മുത്തച്ഛനും കാമുകനുമെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

   Also Read- Uthra Murder Case | എല്ലാം കാണുന്ന മൊബൈല്‍ ഫോണ്‍; ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സുപ്രധാന തെളിവായത് സൂരജിന്റെ ഫോണ്‍
   Published by:Rajesh V
   First published: