നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; 70 കാരനും സുഹൃത്തും അറസ്റ്റിൽ

  മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; 70 കാരനും സുഹൃത്തും അറസ്റ്റിൽ

  'ഇര ഗർഭിണിയായെന്ന് മനസിലാക്കിയ പ്രതികൾ ബലപ്രയോഗത്തിലൂടെ അവർക്ക് അബോർഷനുള്ള ഗുളിക നൽകി. ഇതിനു ശേഷം നാല് മാസം വളർച്ചയെത്തിയ ഭ്രൂണം കത്തിച്ചു കളയുകയും ചെയ്തു'.

  representative image

  representative image

  • Share this:
   ബുൽധാന (മഹാരാഷ്ട്ര): മാനസിക വെല്ലുവിളി നേരിടുന്ന 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. മഹാരാഷ്ട്ര ബുൽധാന സ്വദേശിനിയായ യുവതിയാണ് 2020 സെപ്റ്റംബര്‍ മുതൽ 2021 മാർച്ച് വരെയുള്ള കാലഘട്ടങ്ങളിലായി പലതവണ പീഡനത്തിനിരയായത്. സംഭവത്തിൽ ഇസ്ലാംപുർ സ്വദേശിയായ എഴുപതുകാരനും അയാളുടെ സുഹൃത്തായ 50കാരനും അറസ്റ്റിലായിട്ടുണ്ട്.

   പൊലീസ് പറയുന്നതനുസരിച്ച് യുവതി. പ്രതികളിലൊരാളായ എഴുപതുകാരന്‍റെ ഫാം സന്ദർശിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് പീഡനത്തിനിരയാക്കപ്പെടുന്നത്. തുടർന്ന് ഇയാളുടെ സുഹൃത്തും കുറ്റകൃത്യത്തിൽ പങ്കാളിയാവുകയായിരുന്നു. ആറ് മാസത്തിനിടെ പല അവസരങ്ങളിലാണ് യുവതി ഇവരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായി. ഇതിനിടെ ഗർഭിണിയാവുകയും ചെയ്തു.

   Also Read-എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് കാമുകനൊപ്പം കഞ്ചാവ് ബിസിനസ്; 25കാരി അറസ്റ്റിൽ

   'ഇര ഗർഭിണിയായെന്ന് മനസിലാക്കിയ പ്രതികൾ ബലപ്രയോഗത്തിലൂടെ അവർക്ക് അബോർഷനുള്ള ഗുളിക നൽകി. ഇതിനു ശേഷം നാല് മാസം വളർച്ചയെത്തിയ ഭ്രൂണം കത്തിച്ചു കളയുകയും ചെയ്തു'. അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മുഴുവൻ വിശദീകരിച്ചു കൊണ്ടുള്ള പരാതി ഈയടുത്താണ് പൊലീസിന് ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   ബലാത്സംഗം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റിലായ പ്രതികളെ ജൂൺ 22 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.   മറ്റൊരു സംഭവത്തിൽ അറുപത്തിരണ്ടുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഡൽഹിയിലെ ദല്ലുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ഇരുപത് തവണയാണ് സ്ത്രീക്ക് കുത്തേറ്റത്.

   ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ഡൽഹിയിലെ ധറംശില ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. സ്ത്രീയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു.കഴുത്തിലും വയറ്റിലും ഏറ്റ മാരകമായ മുറിവുകളെ തുടർന്നാണ് സ്ത്രീ മരണപ്പെടുന്നത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ സ്ത്രീ മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് ഡൽഹി ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
   Published by:Asha Sulfiker
   First published:
   )}