നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder | മകളെ വിവാഹം കഴിച്ചു; 57-കാരനെ കാമുകിയായ 70-കാരി ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

    Murder | മകളെ വിവാഹം കഴിച്ചു; 57-കാരനെ കാമുകിയായ 70-കാരി ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

    അടുത്തിടെ ശാന്തിപാലിന്റെ ആദ്യ വിവാഹബന്ധത്തിലുള്ള മകളെ ബിമല്‍ ഖന്ന വിവാഹം കഴിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്

    • Share this:
      മുംബൈ: മകളെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തില്‍ 57-കാരനെ 70-കാരി തുറ്റിക കൊണ്ട് അടിച്ചുകൊന്നു(Murder). മഹാരാഷ്ട്രയിലെ വടാലയില്‍ താമസിക്കുന്ന ബിമല്‍ ഖന്നയെയാണ് കാമുകിയായ ശാന്തി പാല്‍(70) കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബിമല്‍ ഖന്നയും കാമുകിയായ ശാന്തിപാലും ഒരുമിച്ചായിരുന്നു താമസം.

      എന്നാല്‍ അടുത്തിടെ ശാന്തിപാലിന്റെ ആദ്യ വിവാഹബന്ധത്തിലുള്ള മകളെ ബിമല്‍ ഖന്ന വിവാഹം കഴിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് ശാന്തിപാല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്.

      നേരത്തെ മസ്തിഷ്‌കാഘാതം വന്ന് ചികിത്സ തേടിയിരുന്ന ബിമല്‍ ഖന്ന അടിയേറ്റയുടന്‍ ബോധരഹിതനായി. തുടര്‍ന്ന് പിറ്റേ ദിവസം ശാന്തിപാല്‍ തന്നെ ബിമല്‍ഖന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

      പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആക്രമണത്തിലുണ്ടായ പരിക്കാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് ശാന്തിപാലിനെ ചോദ്യംചെയ്തത്. ഇതോടെ സംഭവം കൊലപാതകമാണെന്നും ബിമല്‍ഖന്നയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായും ഇവര്‍ സമ്മതിക്കുകയായിരുന്നു.

      Also Read-Visa Scam | കൊല്ലത്ത് വിസ തട്ടിപ്പ്; വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ

      രണ്ടാമതും കാമുകനൊപ്പം കടന്നുകളഞ്ഞു; യുവതിയും കാമുകനും ഒരുവർഷത്തിനുശേഷം അറസ്റ്റിൽ

      കാമുകനൊപ്പം കടന്നുകളഞ്ഞശേഷം പൊലീസ് (Kerala Police) പിടികൂടി തിരികെ എത്തിച്ച യുവതി രണ്ടാമതും അതേ കാമുകനൊപ്പം മുങ്ങിയെങ്കിലും പൊലീസ് പിടികൂടി. ആലപ്പുഴ (Alappuzha) തുറവൂർ എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ക​റു​ക​പ്പ​റ​മ്ബി​ല്‍ വി​ദ്യ​മോ​ള്‍ (34), ക​ള​രി​ക്ക​ല്‍ ക​ണ്ണാ​ട്ട് നി​ക​ര്‍​ത്ത് ശ്രീ​ക്കു​ട്ട​ന്‍ (33) എ​ന്നി​വ​രാ​ണ് അ​രൂ​ര്‍ പൊ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്. ഒരുവർഷത്തിന് ശേഷമാണ് യുവതിയും യുവാവും അറസ്റ്റിലായത്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചേർത്തല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

      യുവതിയുടെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ഒ​രു​വ​ര്‍​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വിദ്യാമോളെയും ശ്രീക്കുട്ടനെയും പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇരുവരും കസ്റ്റഡിയിലായത്. വി​ദ്യ​ക്ക് 13 വ​യ​സ്സു​ള്ള മ​ക​ളും നാ​ലു വ​യ​സ്സു​ള്ള മ​ക​നു​മു​ണ്ട്. നേ​ര​ത്തെ​യും ശ്രീ​ക്കു​ട്ട​നു​മാ​യി നാ​ടു​വി​ട്ട വി​ദ്യ​യെ പൊ​ലീ​സ് പി​ടി​കൂ​ടി ഭ​ര്‍​ത്താ​വി​നൊ​പ്പം വി​ട്ടി​രു​ന്നു. എന്നാൽ അതിനുശേഷവും ശ്രീക്കുട്ടനുമൊത്തുള്ള ബന്ധം യുവതി തുടരുകയായിരുന്നു.

      Also Read-ജെസിബികളിലെയും ലോറികളിലെയും ബാറ്ററി  മോഷ്ടിച്ച് വിൽപന; കോഴിക്കോട് സ്വദേശി മലപ്പുറത്ത് പിടിയിൽ

      സി. ​ഐ പി.​ എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍, എ​സ്.​ഐ അ​ഭി​രാം, എ.​എ​സ്.​ഐ കെ. ​ബ​ഷീ​ര്‍, സീ​നി​യ​ര്‍ സി.​പി.​ഒ സി​നി​മോ​ള്‍, സി.​പി.​ഒ സി​നു​മോ​ന്‍ എ​ന്നി​വ​രുടെ നേ​തൃ​ത്വത്തിലുള്ള സംഘമാണ് യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തത്.

      Published by:Jayesh Krishnan
      First published:
      )}