നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Case | മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ 70കാരിക്ക് ജീവപര്യന്തം തടവ്

  Murder Case | മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ 70കാരിക്ക് ജീവപര്യന്തം തടവ്

  മകന്‍റെ കൊലപാതകം അന്വേഷിക്കണമെന്ന് പ്രവീണിന്‍റെ അമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കസ്തൂരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

  murder crime

  murder crime

  • Share this:
   ബുലന്ദ്ഷഹർ: മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ കേസിൽ 70കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 11 വർഷം പഴക്കമുള്ള കൊലപാതക കേസിലാണ്(Murder Case), ബുലന്ദ്ഷഹർ എഡിജെ ഒന്നാം കോടതി വിധി പ്രസ്താവിച്ചത്. കേസിൽ പ്രതിയായ 70കാരി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഈ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബലാത്സംഗം(Rape) തടയാൻ കോടാലി ഉപയോഗിച്ച് ആക്രമിക്കേണ്ട ആവശ്യമില്ലെന്ന് ഒക്ടോബർ 14 ന് കോടതി വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് രാജേശ്വർ ശുക്ല പറഞ്ഞു. ലളിതമായ പ്രതിരോധത്തിലൂടെയും ഇത് അവസാനിപ്പിക്കാമായിരുന്നു. ഇത് ദുരഭിമാനക്കൊലയും(honour Killing) ആസൂത്രിത കൊലപാതകവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

   2010 ഓഗസ്റ്റ് ഒന്നിന്, അനുപ്ഷഹർ ഏരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ ഒരു സ്ത്രീ, പ്രവീൺ എന്ന യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിൽ അതിക്രമിച്ച് കയറി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രവീൺ എന്ന യുവാവിനെയാണ് കസ്തൂരി ദേവി എന്ന വൃദ്ധ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് തുടർച്ചയായി വെട്ടുകയും മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതിന് ശേഷം കസ്തൂരി യുവാവിന്റെ മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

   അന്വേഷണത്തിന് ശേഷം പോലീസ് കസ്തൂരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മകന്‍റെ കൊലപാതകം അന്വേഷിക്കണമെന്ന് പ്രവീണിന്‍റെ അമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കസ്തൂരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം പ്രവീൺ വീടിന് പുറത്തേക്ക് പോയെന്ന് പരാതിയിൽ അമ്മ വ്യക്തമാക്കുന്നു. കസ്തൂരിയുടെ മകളുമായി പ്രവീൺ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഈ ബന്ധത്തെ കസ്തൂരി എതിർത്തിരുന്നതായും റിപ്പോർട്ടുണ്ട്. ഈ കാരണത്താൽ പ്രവീണിനെ കസ്തൂരി കൊലപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു, അതിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കസ്തൂരി ദേവിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

   Also Read- Murder Case | ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭാര്യയുടെ നിരന്തരമായ കുറ്റപെടുത്തലും അവഹേളനവും കാരണമെന്ന് പ്രതി

   ഇത് ആസൂത്രിത കൊലപാതകമാണെന്ന് ജഡ്ജി അംഗീകരിച്ചു. കേസ് 11 വർഷത്തോളം നീണ്ടുനിന്നതിന് ശേഷം, യുവാവിന്റെ മരണത്തിന് കാരണമായ കോടാലി ഉപയോഗിച്ച് അഞ്ച് തവണ ആക്രമിച്ചതായി കോടതി കണ്ടെത്തി. മരിച്ച യുവാവ് പ്രവീൺ കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഈ കുറ്റകൃത്യം നടക്കുമ്പോൾ യുവാവിനെ ആക്രമിച്ച ഈ സ്ത്രീക്ക് 59 വയസ്സായിരുന്നു, ചെറുത്തുനിൽപ്പിന്റെ ശക്തി പ്രയോഗിച്ചുകൊണ്ട് അവൾക്ക് ബലാത്സംഗ ശ്രമം തടയാമായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. അത് മാത്രമല്ല, അവർ യുവാവിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം വീടിന് പുറത്തേക്ക് എറിഞ്ഞു. ഇത് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കാണിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
   Published by:Anuraj GR
   First published:
   )}