HOME » NEWS » Crime » 71 YEAR OLD WOMAN DIES AFTER FORCED TO WATCH GRANDDAUGHTERS RAPED RV

മൂന്ന് ചെറുമക്കളെ കൺമുന്നിൽ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; ക്രൂരത കാണേണ്ടിവന്ന 71കാരി ഹൃദയംപൊട്ടി മരിച്ചു

19, 22, 25 വയസായ പെൺകുട്ടികളാണ് വയോധികയുടെ മുന്നിൽ ക്രൂര ബലാത്സംഗത്തിനിരയായത്.

News18 Malayalam | news18-malayalam
Updated: July 1, 2020, 7:13 AM IST
മൂന്ന് ചെറുമക്കളെ കൺമുന്നിൽ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; ക്രൂരത കാണേണ്ടിവന്ന 71കാരി ഹൃദയംപൊട്ടി മരിച്ചു
News18
  • Share this:
ചെറുമക്കള്‍ കൺമുന്നിൽവെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായത് കാണേണ്ടിവന്ന വയോധിക ഹൃദയംപൊട്ടി മരിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 19, 22, 25 വയസായ പെൺകുട്ടികളാണ് ക്രൂര ബലാത്സംഗത്തിനിരയായത്.

ക്വാസുലു പ്രവിശ്യയിൽ മൂന്നു ചെറുമക്കളോടൊപ്പമാണ് വയോധിക കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ അക്രമി മൂന്നു പെൺകുട്ടികളെ ഒരുമുറിയിലാക്കി ലോക്ക് ചെയ്തു. തുടർന്ന് വയോധികയെ വലിച്ചിഴച്ച് കൊണ്ടുവന്ന് മുറിയിൽ തോക്കിൻമുനയിൽ നിർത്തിയശേഷം പെൺകുട്ടികളെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണാഫ്രിക്കൻ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. എന്നാൽ അക്രമി വയോധികയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടികൾ പറയുന്നു. ഹൃദയാഘാതത്താൽ മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മുഖംമൂടി ധരിച്ചാണ് അക്രമിയെത്തിയത്. ഓരോ പെൺകുട്ടിയെയും വയോധികയുടെ മുന്നിലേക്ക് കൊണ്ടുവന്നു പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന് സാക്ഷിയാകേണ്ടിവന്ന വയോധിക തളർന്നുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Rape, Sexual Abuse, pocso case, Muttil Orphanage, മുട്ടിൽ അനാഥാലയം, ലൈംഗിക പീഡനം

വയോധിക തളർന്നുവീഴുന്നത് കണ്ടിട്ടും അക്രമി ബലാത്സംഗം തുടരുകയായിരുന്നു. അക്രമിയെ കുറിച്ച് എന്തെങ്കിലും സൂചനകളുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അക്രമങ്ങൾ വർധിക്കുന്നതിന് അപലപിച്ച് പ്രസിഡന്റ് സിറിൽ രമഫോസ രംഗത്തെത്തിയിരുന്നു. മദ്യനിരോധനം നീക്കിയതാണ് ഇത്തരം അക്രമ സംഭവങ്ങൾ വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ഒന്നാം തിയതി മുതൽ സൂപ്പർമാർക്കറ്റുകൾക്ക് ലൈസൻസ് ഇല്ലാതെ മദ്യം വിൽക്കാൻ അനുമതി നൽകിയിരുന്നു. രാജ്യം ഒരു മഹാമാരിയെ നേരിടുമ്പോൾ ചിലർ കോവിഡ് നിയന്ത്രണങ്ങളെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ [NEWS]

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ കൊലചെയ്യപ്പെടുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം 2700 സ്ത്രീകളും ആയിരം കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 42,000 സ്ത്രീകൾ ബലാത്സംഗത്തിനിരയായി.

മദ്യനിരോധനം നീക്കിയതിന് പിന്നാലെ സ്ത്രീകൾക്കെതിരായ ഡസൻ കണക്കിന് ആക്രമങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഗർഭിണിയായ 28 കാരി ഷെഗോഫാട്സോ കുത്തേറ്റ് മരിച്ചതും വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാറിൽ നിരവധി കുത്തേറ്റ യുവതിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കേപ്ടൗണിലെ വീട്ടിലെ സ്റ്റോർ റൂമിൽ ജൂൺ ആദ്യം 27 കാരിയും അവരുടെ ഏഴുകാരിയായ മകളും അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറൻ പ്രവിശ്യയിൽ യുവ ബിസിനസുകാരിയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച 17കാരിയായ സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ കൃഷിടയിടത്തിൽ ഉപേക്ഷിച്ചിരുന്നു. ഈ സംഭവത്തിൽ പ്രദേശവാസി പിടിയിലായി.
Published by: Rajesh V
First published: July 1, 2020, 7:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories