HOME » NEWS » Crime » 71 YEAR OLD WOMAN MURDERED HER 78 YEAR OLD HUSBAND

പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച 78 കാരനായ ഭർത്താവിനെ 71 കാരിയായ ഭാര്യ കൊന്നു

ക്ഷേത്രത്തിൽ പോയ ഭാര്യ കാമുകനെ കാണാൻ പോയെന്നായിരുന്നു ഭർത്താവിന്റെ സംശയം

News18 Malayalam | news18-malayalam
Updated: April 1, 2021, 9:10 AM IST
പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച 78 കാരനായ ഭർത്താവിനെ 71 കാരിയായ ഭാര്യ കൊന്നു
crime-scene-rt
  • Share this:
അഹമ്മദാബാദ്: 78 കാരനായ ഭർത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. ഭർത്താവിന്റെ സംശയ രോഗത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാൽ പട്ടേൽ എന്നയാളാണ് കൊല്ലപ്പെട്ടത്.

റിട്ടയേർഡ് എഞ്ചിനീയറായ അമൃത്ലാൽ ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രണ്ട് പെൺമക്കൾ വിദേശത്താണ്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു.


മാർച്ച് 29 തിങ്കളാഴ്ച്ച ലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയിരുന്നു. എന്നാൽ ഭാര്യ കാമുകനെ കാണാൻ പോയതാണെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. തിരിച്ചു വീട്ടിലെത്തിയ ലക്ഷ്മിയെ ആ ദിവസം മുഴുവൻ ഈ കാര്യം പറഞ്ഞ് ആക്ഷേപിച്ചു. കുപ്പി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കാനും ശ്രമിച്ചു. എന്നാൽ ഇതിൽ നിന്ന് ലക്ഷ്മി രക്ഷപ്പെടുകയായിരുന്നു.

രാത്രി ഭക്ഷണ സമയത്ത്, വീണ്ടും അമൃത്ലാൽ ഭാര്യയ്ക്കെതിരെ ആക്ഷേപം തുടങ്ങി. ആക്രമിക്കാനുള്ള ശ്രമവും നടന്നു. ഇതിനിടയിൽ അലക്കാൻ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭർത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്ലാൽ മരണപ്പെടുകായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
Also Read-മലപ്പുറത്ത് ഡെന്തൽ ക്ലിനിക്കിലേക്ക് പോയ യുവതിയെ കാണാതായിട്ട് 20 ദിവസം; സുബിറ എവിടെ?

അമൃത്ലാലിന്റെ അനന്തരവൻ കമലേഷ് ആണ് പൊലീസിൽ പരാതി നൽകിയത്. ഇയാളുടെ പരാതിയിൽ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന് ഭാര്യയെ സംശയമായിരുന്നുവെന്നും ബന്ധുക്കൾ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.

Also Read-ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ നാലര വയസുകാരി ആശുപത്രിയിൽ, കുടൽ പൊട്ടി; അടിയന്തര ശസ്ത്രക്രിയ നടത്തി, സംഭവം മൂവാറ്റുപുഴയിൽ

അഹമ്മദാബാദിൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ, കയ്യിൽ ലൗവ് ബൈറ്റ് കണ്ടെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും മർദിച്ചെന്ന് യുവാവ് പൊലീസിൽ പരാതി നൽകി. അഹമ്മദാബാദ് സ്വദേശിയായ ജിത്തു ഓഡ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. ഭാര്യയ്ക്ക് തന്നെ സംശയമാണെന്നും കയ്യിലെ പാട് ലൗവ് ബൈറ്റ് ആണെന്നും തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് മർദ്ദിച്ചെന്ന് ജിത്തുവിന്റെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. വ്യാഴാഴ്ച്ച രാത്രി തന്റെ കയ്യിൽ പാട് കണ്ടതിന്റെ പേരിൽ ഭാര്യ വഴക്കിട്ടു. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടെന്നായിരുന്നു യുവതിയുടെ സംശയം. എങ്ങനെയാണ് കയ്യിൽ കടിച്ച പാട് വന്നതെന്ന് ചോദിച്ചായിരുന്നു വഴക്ക് തുടങ്ങിയത്.
Published by: Naseeba TC
First published: April 1, 2021, 9:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories