കൊല്ലം: പതിമൂന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 72-കാരന് അറസ്റ്റിൽ. കുരീപ്പുഴ സെമിനാ മന്‍സിലില്‍ അബൂബക്കറാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.
ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയല്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീടും ഇയാള്‍ സമാനരീതിയില്‍ ഉപദ്രവിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് കുട്ടി വിവരം വീട്ടില്‍ അറിയിച്ചത്.
Also Read-ഹോട്ടലിൽ വിളമ്പിയ കറിയുടെ അളവിൽ തർക്കം; യുവാവിനെ മര്‍ദിച്ച മൂന്നു പേർ അറസ്റ്റില്‍
തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.