• HOME
  • »
  • NEWS
  • »
  • crime
  • »
  • മേഘാലയയിലെ ബിജെപി നേതാവിന്‍റെ 'വേശ്യാലയ'ത്തിൽ നിന്ന് ആറു കുട്ടികളെ രക്ഷപെടുത്തി; 73 പേരെ അറസ്റ്റ് ചെയ്തു

മേഘാലയയിലെ ബിജെപി നേതാവിന്‍റെ 'വേശ്യാലയ'ത്തിൽ നിന്ന് ആറു കുട്ടികളെ രക്ഷപെടുത്തി; 73 പേരെ അറസ്റ്റ് ചെയ്തു

പൊലീസ് റെയ്ഡിൽ റിസോർട്ടിൽ നിന്നും 27 വാഹനങ്ങൾ, എട്ട് ഇരുചക്ര വാഹനങ്ങൾ, നാനൂറോളം കുപ്പി മദ്യം, ഉപയോഗിക്കാത്ത 500ലധികം കോണ്ടം, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു.

  • Last Updated :
  • Share this:
    ഷില്ലോംഗ്: മേഘാലയയിലെ ബിജെപി നേതാവിന്റെ റിസോർട്ടിൽ നടന്ന പൊലീസ് റെയ്ഡിൽ പ്രായപൂർത്തിയാകാത്ത ആറ് കുട്ടികളെ രക്ഷപ്പെടുത്തുകയും 73 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപി നേതാവ് ബെർണാഡ് എൻ മറാക്കിന്റെ വെസ്റ്റ് ഗാരോ ഹിൽസിലെ റിസോർട്ടിലാണ് ഇന്നലെ റെയ്ഡ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിമ്പു ബഗാൻ എന്ന ഫാം ഹൗസിൽ റെയ്ഡിനെത്തിയത്.

    നാല് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ഫാം ഹൗസിലെ വൃത്തിഹീനമായ മുറികളിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് റെയ്ഡിൽ റിസോർട്ടിൽ നിന്നും 27 വാഹനങ്ങൾ, എട്ട് ഇരുചക്ര വാഹനങ്ങൾ, നാനൂറോളം കുപ്പി മദ്യം, ഉപയോഗിക്കാത്ത 500ലധികം കോണ്ടം, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു.

    Also Read- തമിഴ്നാട്ടില്‍ മലയാളികളുടെ കൊലപാതകം: നാലുപേർ കീഴടങ്ങി, രണ്ടുപ്രതികളെ ലോഡ്ജിൽ നിന്ന് പിടികൂടി

    റിസോർട്ടിൽ മുപ്പതോളം ചെറു മുറികളാണ് ഉണ്ടായിരുന്നത്. ബെർണാഡ് എൻ മറാക്കിന്റെ റിസോർട്ടിൽ വേശ്യാവൃത്തി നടക്കുന്നതായി പൊലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. പൊലീസ് സംഘം റെയ്ഡിനെത്തിയപ്പോൾ നിരവധി യുവതീയുവാക്കൾ ഇവിടെയുണ്ടായിരുന്നു. ഇവരിൽ 68 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടമസ്ഥനായ നേതാവിനോട് ഉടൻ പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

    Also Read- Found Dead | അംഗൻവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

    ഗാരോ ട്രൈബൽ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബെർണാഡ് എൻ മറാക്ക്. തന്റെ ഫാം ഹൗസിൽ പൊലീസ് നടത്തിയ റെയ്ഡിൽ മറാക്ക് മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. ഇത് രാഷ്ട്രീയ പകപോക്കലിനുമുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. മേഘാലയയിൽ സാംഗ്മയുടെ എൻപിപി നേതൃത്വം നൽകുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് ബിജെപി. അടുത്തിടെ പിരിച്ചുവിട്ട തീവ്രവാദ സംഘടനയായ അച്ചിക് നാഷണൽ വോളണ്ടറി കൗൺസിൽ (ബി) യുടെ സ്വയം പ്രഖ്യാപിത ചെയർമാനായിരുന്ന മറാക്കിനെതിരെ 25 ലധികം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

    English Summary: Six children were rescued and 73 people arrested from a “brothel" allegedly run by BJP’s Meghalaya vice-president Bernard N Marak in Tura on Saturday, a senior police officer said. Rimpu Bagan, a farmhouse owned by militant-turned-politician Marak, was raided on the basis of a tip-off, West Garo Hills district’s Superintendent of Police Vivekanand Singh told PTI.
    Published by:Rajesh V
    First published: