നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Child molester arrested മിഠായി നൽകി 10 വയസ്സുകാരിയെ നാലുമാസമായി പീഡിപ്പിച്ച 74 കാരനായ പലചരക്ക് കടക്കാരൻ അറസ്റ്റിൽ 

  Child molester arrested മിഠായി നൽകി 10 വയസ്സുകാരിയെ നാലുമാസമായി പീഡിപ്പിച്ച 74 കാരനായ പലചരക്ക് കടക്കാരൻ അറസ്റ്റിൽ 

  ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്

  • Share this:
  കോട്ടയം: ചിങ്ങവനം( Chingavanam) പോലീസ് സ്റ്റേഷന്‍(Police Station) പരിധിയില്‍ നിന്നാണ് അതിക്രൂരമായ പീഡന(rape) വാര്‍ത്ത പുറത്ത് വരുന്നത്. 74 കാരനായ വൃദ്ധന്‍ പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ ആണ് ക്രൂരമായി പീഡിപ്പിച്ചത്. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

  പലചരക്ക് കട നടത്തുകയായിരുന്നു ഇയാള്‍ കടയില്‍ എത്തിയ സമയത്താണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത് യോഗി ദാസനെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

  അത്യന്തം ക്രൂരമായ പീഡനവിവരമാണ്‌ പൊലീസിന് അന്വേഷണത്തില്‍ ലഭ്യമായത്. കടയില്‍ സാധനം വാങ്ങാന്‍ ആയി എത്തുന്ന സമയത്താണ് പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ യോഗീ ദാസന്‍ ക്രൂരമായി പീഡിപ്പിച്ചത്.

  ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് അടക്കം ഇയാള്‍ ചെയ്യുമായിരുന്നു. ഒടുവില്‍ ആരോടും പറയരുത് എന്ന് പറഞ്ഞു കുട്ടിക്ക് മുട്ടായി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത് എന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ന്യൂസ് 18 നോട് പറഞ്ഞു.

  ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. കുട്ടി മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കള്‍ക്ക് ഒരു സംശയം തോന്നി കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞത്.

  74 കാരനായ വൃദ്ധന്‍ ലൈംഗികമായി ആക്രമിച്ചത് പോലെ പെണ്‍കുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതില്‍ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞത്.

  കുടുംബ സമേതം കുറിച്ചിയിലാണ് യോഗീ ദാസന്‍ താമസിക്കുന്നത്. ഇയാള്‍ക്ക് മക്കള്‍ അടക്കം ഉണ്ട് എന്നാണ് പോലീസ് നല്‍കിയ വിവരം. അതിനിടെയാണ് കൊച്ചു കുട്ടിയോട് ക്രൂരത കാട്ടിയത്. ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് വിവരം അറിയില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

  പീഡനത്തിന് ഇരയായ കൊച്ചുകുട്ടിക്കും ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാന്‍ ആയില്ല. കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെയാണ് കുട്ടിക്ക് വിവരങ്ങള്‍ നേരിട്ട് രക്ഷിതാക്കളെ അറിയിക്കാന്‍ സാധിക്കാതിരുന്നത്. മാസങ്ങള്‍ ആയി നടന്ന പീഡനം പുറത്ത് വന്നതിന്റെ ഞെട്ടലില്‍ ആണ് നാട്ടുകാരും.

  നേരത്തെ കോട്ടയം ജില്ലയില്‍ പലയിടങ്ങളിലും സമാനമായ നിലയില്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്ത് ഒരു വൃദ്ധന്‍ പ്രതിയാകുന്ന കേസ് ആദ്യമാണ് മുണ്ടക്കയം  മേഖലയിലാണ് നേരത്തെ നിരവധി പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

  കോട്ടയം പാലാ രാമപുരം പോലീസ് സ്റ്റേഷനിലും കഴിഞ്ഞമാസം പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ചെറിയ കുട്ടിയെ പീഡിപ്പിക്കുന്ന സംഭവം സമീപകാലത്ത് ആദ്യമാണ്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പലയിടത്തും പീഡിപ്പിക്കപ്പെട്ടത്. എന്തായാലും സംഭവത്തില്‍ പിടിയിലായ കുറിച്ചി സ്വദേശി യോഗീദാസനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്.
  Published by:Jayashankar AV
  First published:
  )}