• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | ആശുപത്രിയിൽ വച്ച് 75 കാരിയെ പീഡിപ്പിച്ചു : ജീവനക്കാരൻ അറസ്റ്റിൽ

Rape Case | ആശുപത്രിയിൽ വച്ച് 75 കാരിയെ പീഡിപ്പിച്ചു : ജീവനക്കാരൻ അറസ്റ്റിൽ

സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    താനെ: 75 കാരിയെ പീഡിപ്പിച്ച (Rape case) കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഡോംബിവ്ലെ സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    ഫെബ്രുവരി 16 മുതല്‍ 19 വരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തന്നെ എക്‌സ്-റേ റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടു തവണ പീഡിപ്പിച്ചതായി സ്ത്രീ പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.

    ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് സംഭവത്തെക്കുറിച്ച് സ്ത്രീ വീട്ടുകാരോട് പറയുന്നത്. ഇര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ മഹാരാഷ്ട്ര പോലീസ് 354 വകുപ്പ് പ്രകാരം പീഡനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

    കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കടക്കാരൻ; ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് പോലീസ് മർദനം

    കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മർദനത്തിന് ഇരയായത്. മർദനത്തിൽ പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥികളായ അഭിഷേകും സഹപാഠികളായ കൂട്ടുകാരികളും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ സമീപമുണ്ടായിരുന്ന കടയിലെ കച്ചവടക്കാരൻ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇത് അഭിഷേക് ചോദ്യം ചെയ്‌തു. തുടർന്ന് കടക്കാരൻ പോലീസിനെ വിളിച്ചു.

    Also read- Arrest | അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ

    കടക്കാരൻ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അഭിഷേകിനെ മർദിക്കുകയും തുടർന്ന് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പിന്നീടാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് ജീപ്പിൽ കയറ്റുമ്പോഴും സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും തന്റെ പുറത്തും മുഖത്തും അടിച്ചതായും അഭിഷേക് പറയുന്നു.
    Published by:Jayashankar Av
    First published: