ഇടുക്കി: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ (Minor Girls) പീഡിപ്പിക്കാൻ ശ്രമിച്ച 76കാരനെ കട്ടപ്പന പൊലീസ് (Kattappana Police) അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗീസ് (76) ആണ് പിടിയിലായത്.
ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഇയാൾ ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read-
Honey Trap| സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ
ഡി വൈ എസ് പി വി.എ. നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എ എസ് ഐ ഹരികുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. റെജിമോൻ, സുമേഷ് തങ്കപ്പൻ, പ്രദീപ് കെ.പി.,സുരേഷ് ബി. ആന്റോ, വനിതാ ഉദ്യോഗസ്ഥരായ വി.റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് തല മുണ്ഡനം ചെയ്തു
യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം തല മുണ്ഡനം ചെയ്തു. കേസില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), മകന് അഖില്‍ (22), ബന്ധു അഭിജിത്ത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Also Read-
Gold smuggling | ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത്: പണം കൈമാറിയത് ഹവാല ഇടപാട് വഴി
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം നഗരത്തിലെ അരമന ജംഗ്ഷനിലുള്ള സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.
Also read:
മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA
ആളുമാറി മര്‍ദിച്ചുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ആളുമാറിയതല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.