• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual assault | കൊല്ലത്ത് ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 77-കാരന്‍ പിടിയില്‍

Sexual assault | കൊല്ലത്ത് ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 77-കാരന്‍ പിടിയില്‍

മാതാപിതാക്കള്‍  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീല് കേസെടുത്തത്.

  • Share this:
    കൊല്ലം: ചടയമംഗലത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ച (Rape case) കേസില്‍ 77-കാരന്‍ പിടിയില്‍. നിലമേല്‍ കൈതോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

    കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ നടക്കുന്നത്. വീട്ടുകാര്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടിയെ സമീപത്തെ ഒരു പുരയിടത്തില്‍ മറ്റു കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വന്ന കുട്ടിയെ ഷംസുദ്ദീന്‍ അടുത്തുള്ള പുരയിടത്തില്‍ കൊണ്ടു പോയി പീഡിക്കുകയായിരുന്നു.

    വീട്ടില്‍ എത്തിയ കുട്ടി രാത്രി ഉറങ്ങുന്ന സമയത്ത്
    ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പ്രതിയുടെ പേര് വിളിച്ച് ഉറക്കെ കരയുകയും ചെയ്തു ഇതോടെ മാതാപിതാക്കള്‍ കാര്യങ്ങല്‍ ചോദിച്ച അറിയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീല് കേസെടുത്തത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

    കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ


    സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് പോലീസിന്റെ പിടിയിലായത്. തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്‍വന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും സ്വർണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.

    കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ വന്നതുകൊണ്ടാണ് പിടിച്ചുപറി നടത്തേണ്ടിവന്നതെന്ന് വിദ്യാർത്ഥികൾ പോലീസിൽ മൊഴി നൽകി. രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് കോളേജിലെ ഫീസ് അടച്ചതായും ഇവർ പറഞ്ഞു. പ്രകാശ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും തമിഴ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമാണ്.

     Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു

    മാർച്ച് 15 ന്, എസ്‌ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന്‍ മാല പിടിച്ചുപറിച്ച് ഇരുവരും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സിംഗനല്ലൂർ പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം തന്നെയാണ് ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന്‍ ആഭരണവും കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

    'പിടിച്ചുപറിച്ച മാലകൾ അമ്മയുടേതാണെന്ന് പറഞ്ഞ് പ്രകാശ് ഒരു കൂട്ടുകാരന് കൈമാറുകയും തുടർന്ന് അയാൾ വഴി ഒരു ലക്ഷം രൂപ ഒപ്പിച്ച ശേഷം കോളേജിലെ ഫീസ് അടയ്ക്കുകയായിരുന്നു.' - അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
    Published by:Jayashankar Av
    First published: