കണ്ണൂർ: കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ ഉഗ്രശേഷിയുള്ള നാടൻബോംബുകൾ കണ്ടെത്തി. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് എട്ട് ബോംബുകൾ കണ്ടെത്തിയത്. ഇവ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് പോലീസ് നിര്‍വീര്യമാക്കി.
ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം നടത്തുന്നതിൻരെ ഭാഗമായിട്ടാണ് പൊലീസ് കർശന പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 1300-ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രണ്ടു ദിവസത്തെ സന്ദർശനത്തിനു ഞായറാഴ്ചയാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തിയത്. ഇവിടെ നിന്ന് ങ്കളാഴ്ച ഉച്ചയ്ക്കാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കണ്ണൂരിലെത്തുന്നത്. അധ്യാപികയായിരുന്ന പാനൂര്‍ ചമ്പാട്ടെ രത്‌നാ നായരെ സന്ദര്‍ശിക്കാനായാണ് ഉപരാഷ്ട്രപതി കണ്ണൂരില്‍ വരുന്നത്. ച്ചയ്ക്ക് 1.05-ന് വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം പാനൂരിലെ അധ്യാപികയുടെ വീട്ടിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bomb in Kannur, Kannur