HOME » NEWS » Crime » 8 LAKH RECOVERED IN KODAKARA HAWALA CASE

കൊടകര കുഴല്‍പണക്കേസ്: പ്രതിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും എട്ടു ലക്ഷം രൂപ കണ്ടെടുത്തു

25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം.

News18 Malayalam | news18-malayalam
Updated: May 17, 2021, 10:27 AM IST
കൊടകര കുഴല്‍പണക്കേസ്: പ്രതിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും എട്ടു ലക്ഷം രൂപ കണ്ടെടുത്തു
News18 Malayalam
  • Share this:
തൃശൂര്‍: കുഴല്‍പണം തട്ടിയെടുത്ത കേസില്‍ 8 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് 8 ലക്ഷം പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇതോടെ കേസില്‍ പിടിച്ചെടുത്ത തുക 75 ലക്ഷമായി. തനിക്കു 10 ലക്ഷം രൂപ കിട്ടിയെന്നും ബാക്കി തുക മൊബൈല്‍ ഫോണ്‍ വാങ്ങാനും വാഹനം അറ്റകുറ്റപ്പണി തീര്‍ക്കാനും ഉപയോഗിച്ചെന്നും ഷുക്കൂര്‍ മൊഴി നല്‍കി. തൃശൂര്‍ ജില്ലയില്‍ നിന്ന് 47 ലക്ഷം രൂപയും മറ്റ് ജില്ലകളില്‍ നിന്ന് 20 ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം.

കവര്‍ച്ചക്കേസിലെ മുഖ്യ പ്രതികളായ മാര്‍ട്ടിനെയും രഞ്ജിത്തിനെയും ഇന്നു കസ്റ്റഡിയില്‍ വാങ്ങും.

Also Read കോവിഡ് ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ് പിതാവും മരിച്ചു

ഏപ്രിൽ മൂന്നിന്‌ കൊടകരയിലാണ്‌ അപകട നാടകം സൃഷ്ടിച്ച്‌ കവർച്ച നടന്നത്. 25 ലക്ഷവും കാറും തട്ടിയെടുത്തെന്നാണ്‌ കോഴിക്കോട്‌ സ്വദേശി കൊടകര പൊലീസിൽ നൽകിയ പരാതി. എന്നാൽ മൂന്നരക്കോടി തട്ടി
ച്ചതായി പുറത്തുവന്നു. പത്തുകോടിയാണെന്നും ആരോപണമുയർന്നു.

സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരു സിഐ ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സൂചന ലഭിച്ചിരിക്കുന്നത്. കുഴല്‍ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയില്‍ കടന്നാല്‍ പണം തട്ടാന്‍ കുഴല്‍പ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതിനിടെ സംഭവം പുറത്തായി ഒരാഴ്ചയാകുമ്പോള്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുടെ പേര് വലിച്ചിഴച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയിൽ തെളിവില്ല: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ്ന്യൂഡല്‍ഹി: ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് എട്ട് പേര്‍ക്കും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാ ഉപകരണങ്ങൾ പൂഴ്ത്തിവച്ചെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തത്.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീനിവാസിനോട് നിരവധി പേരാണ് സഹായം അഭ്യർഥിച്ചത്. ഇവർക്കൊക്കെ സഹായം ലഭ്യമാക്കിയ ശ്രീനിവാസിന് ഓക്‌സിജന്‍ മാന്‍ എന്ന വിളിപ്പേരുംലഭിച്ചു. അതേസമയം ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നുവെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതി കോടതിക്ക് മുന്നിലെത്തി. ഈ പരാതിയിലാണ്  അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മരുന്നും ഓക്‌സിജനും പണം ഈടാക്കാതെ നല്‍കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Published by: Aneesh Anirudhan
First published: May 17, 2021, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories