• HOME
  • »
  • NEWS
  • »
  • crime
  • »
  • എസ് ഐയെ ആക്രമിച്ച് ക്രിമിനൽ കേസ് പ്രതിയെ രക്ഷപ്പെടുത്തിയ കേസ്; എട്ടു പേർ അറസ്റ്റിൽ

എസ് ഐയെ ആക്രമിച്ച് ക്രിമിനൽ കേസ് പ്രതിയെ രക്ഷപ്പെടുത്തിയ കേസ്; എട്ടു പേർ അറസ്റ്റിൽ

പൊലീസിനെ ആക്രമിച്ച ശേഷം പ്രതിയെയും രക്ഷപ്പെടുത്തി കടന്നു കളയുകയായിരുന്നു .

  • Share this:
തിരുവനന്തപുരം: കഠിനംകുളം എസ്.ഐ ലതീഷ് കുമാർ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ എട്ടു പ്രതികൾ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ മുഹമ്മദ് റാഫി എന്ന സ്വപ്ന റാഫി ഹുമയൂൺ, സെയ്യദ് ഉസ്മാൻ ,അസറുദ്ധീൻ, മുഹമ്മദ് റാഫി, സജിൻ, ഷജിൻ ഷാ, സുധീർ, നാസിഫ് എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read-Speaker P Sreeramakrishnan | സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ക്വാറന്റീനിൽ പ്രവേശിച്ചു

കഴിഞ്ഞ ജൂൺ 15ന് വൈകുന്നേരം ഏഴു മണിയോടെ പെരുമാതുറ വലിയ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. മുതലപ്പൊഴിയിൽ  പെരുമാതുറ സ്വദേശി ഷബീറിനെ ആക്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് റാഫിയെന്ന സ്വപ്ന റാഫിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പൊലീസ് സംഘത്തിന് നേരെ  ആക്രമണം നടന്നത്.

Also Read-UAE Consulate | തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം

പൊലീസിനെ ആക്രമിച്ച ശേഷം പ്രതിയെയും രക്ഷപ്പെടുത്തി കടന്നു കളയുകയായിരുന്നു . സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളാണ് അറസ്റ്റിലായത്.
Published by:Asha Sulfiker
First published: