• HOME
  • »
  • NEWS
  • »
  • crime
  • »
  • Cannabis | ആലുവയിൽ നിർത്തിയിട്ട കാറിൽ നിന്നും 80 കിലോ കഞ്ചാവ് പിടികൂടി; നാലു പേർ അറസ്റ്റിൽ

Cannabis | ആലുവയിൽ നിർത്തിയിട്ട കാറിൽ നിന്നും 80 കിലോ കഞ്ചാവ് പിടികൂടി; നാലു പേർ അറസ്റ്റിൽ

കാറിന്റെ ഡിക്കിയില്‍ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്

  • Share this:
    കൊച്ചി:ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വന്‍ കഞ്ചാവ് (Cannabis) ശേഖരം പിടികൂടി.

    ഇതുമായി ബന്ധപ്പെട്ട് നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ നൊച്ചിമ കുടിയമറ്റം വീട്ടില്‍ കബീര്‍ , എടത്തല അല്‍ അമീന്‍ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടില്‍ നജീബ്, വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടില്‍ മനു ബാബു, വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് എന്നിവരെയാണ് പിടികൂടിയത്.

    കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണത്തിനിടെയാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്.

    ‌ഊരക്കാട് കേസില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കോമ്പാറയില്‍ നിന്നും കഞ്ചാവ് ശേഖരം പിടികൂടുന്നത്.

    എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി.എം.കേഴ്‌സണ്‍, എസ്.ഐ മാരായ ശാന്തി.കെ.ബാബു, മാഹിന്‍ സലിം, രാജന്‍, എ.എസ്.ഐ മാരായ ഇബ്രാഹിംകുട്ടി, അബു എസ്.സി.പി.ഒ മാരായ സുനില്‍ കുമാര്‍, ഷമീര്‍, ഇബ്രാഹിംകുട്ടി, ഷെര്‍നാസ്, സി.പി.ഒ മാരായ അരുണ്‍, വിപിന്‍, റോബിന്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

    Arrest |ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനി ധർമ്മതേജ പിടിയിൽ 

    ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ (21) നെയാണ് ആന്ധ്രപ്രദേശിൽ നിന്നും പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

    കുന്നുവഴിയിലെ കുറിയർ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറിൽ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയിൽ നിന്നും കഞ്ചാവ് നൽകിയത് ഇയാളാണ്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. അതിന്‍റെ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലാക്കുന്നത്.

    Also read- 'സാധനം കീറി റോട്ടിലിട്ടുണ്ട്; ഫ്രെയിം വിറകാക്കിക്കോ'; പൗരസമിതിയുടെ ഭീഷണി ഫ്ലക്സ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ


    കുറിയർ വഴി കഞ്ചാവ് അയച്ച കളരിക്കൽ ഗോകുലിനെ ധർമ്മതേജ വിശാഖപട്ടണത്തിലെ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗോകുൽ കഞ്ചാവ് കച്ചവടത്തിൽ ധർമ്മതേജയുടെ പങ്കാളിയായി. നിരവധി പ്രാവശ്യം ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
    Published by:Jayashankar Av
    First published: