ഇന്റർഫേസ് /വാർത്ത /Crime / കൊച്ചിയിൽ പെയിന്റ് കമ്പനിയുടെ മറവിൽ സ്പിരിറ്റ് കച്ചവടം; രഹസ്യഭൂ​ഗർഭ അറയിൽ നിന്ന് 8000 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ടു പേർ പിടിയിൽ

കൊച്ചിയിൽ പെയിന്റ് കമ്പനിയുടെ മറവിൽ സ്പിരിറ്റ് കച്ചവടം; രഹസ്യഭൂ​ഗർഭ അറയിൽ നിന്ന് 8000 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ടു പേർ പിടിയിൽ

എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്

എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്

എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്

  • Share this:

കൊച്ചി: ആലുവ എടയാറിലെ പെയിന്റ് നിര്‍മാണ കമ്പനിയിലെ രഹസ്യഭൂഗര്‍ഭ അറയില്‍ നിന്ന് 8000 ലിറ്ററിലേറെ സ്പിരിറ്റ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരാണ് എക്‌സൈസ് സംഘം (Excise department) അറസ്റ്റ് (arrest)  ചെയ്തത്.

എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇവിടെ സ്പിരിറ്റ് വില്‍പ്പന നടക്കുന്നുവന്നതായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

എടയാറിലെ കമ്പനിയില്‍ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്ന്ത്. പെയിന്റ് ബിസിനസിന്റെ മറവിലാണ് ഇവര്‍ മാസങ്ങളായി ഇവര്‍ സ്പിരിറ്റ് വില്‍പ്പന നടത്തിവരികയായിരുന്നു. കമ്പനി ഉടമ കുര്യന്‍ ഒളിവിലാണ്.ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നതായി എക്‌സൈസ് അറിയിച്ചു.

cannabis| രണ്ട് വർഷത്തിനിടയിൽ 550 കിലോ കഞ്ചാവ് പിടികൂടി; എറണാകുളം ജില്ലയിൽ അന്വേഷണത്തിന് പ്രത്യേക സംഘം

ആലുവ കോമ്പാറയിൽ നിന്നും എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവ് പിടികുടിയ കേസ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ ഉൾപ്പെടുന്ന പ്രത്യേക സംഘം അന്വേഷിക്കും. തടിയിട്ടപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോയോളം കഞ്ചാവുമായി കിഴക്കമ്പലം ഊരക്കാട്ട് ചെറിയാൻ ജോസഫ് ആണ് ഈ കേസിൽ ആദ്യം അറസ്റ്റിലാകുന്നത്.

അതിന്‍റെ തുടരന്വേഷണത്തിൽ നാല് പേരും, പിന്നീട് രണ്ട് പേരും പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിന്‍റെ ഡിക്കിയിൽ സൂക്ഷിച്ച എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവും, കൂടുതൽ പ്രതികളും പിടിയിലായത്.

കഞ്ചാവ് ആന്ധ്ര, ഒറിസ  എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഏജൻറ് പൊള്ളാച്ചിയിലെത്തിക്കുകയും അവിടെ നിന്ന് പ്രതികളുടെ നേതൃത്വത്തിൽ കളമശേരിയിലെത്തിച്ച് വിതരണം ചെയ്യുകയുമാണെന്നാണ് സൂചന. എഴുപത്തിയഞ്ച് കിലോയോളം കഞ്ചാവുമായി പിടികൂടിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രതികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Also Read-ആലുവയിൽ നിർത്തിയിട്ട കാറിൽ നിന്നും 80 കിലോ കഞ്ചാവ് പിടികൂടി; നാലു പേർ അറസ്റ്റിൽ

രണ്ട് വർഷത്തിനുള്ളിൽ റൂറൽ ജില്ലാ പോലീസ് വിവിധ ഭാഗങ്ങളിൽനിന്നായി 550 കിലോയേളം കഞ്ചാവാണ് പിടികൂടിയത്.

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു . ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ  നെയാണ് ആന്ധ്രപ്രദേശിൽ നിന്നും പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

Also Read-ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനി ധർമ്മതേജ പിടിയിൽ

കുന്നുവഴിയിലെ കുറിയർ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറിൽ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയിൽ നിന്നും കഞ്ചാവ് നൽകിയത് ഇയാളാണ്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. അതിന്‍റെ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലാക്കുന്നത്.

കൊറിയർ വഴി കഞ്ചാവ് അയച്ച കളരിക്കൽ ഗോകുലിനെ ധർമ്മതേജ വിശാഖപട്ടണത്തിലെ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗോകുൽ കഞ്ചാവ് കച്ചവടത്തിൽ ധർമ്മതേജയുടെ പങ്കാളിയായി. നിരവധി പ്രാവശ്യം ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ധർമതേജയുടെ പിതാവും, സഹോദരനും  നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതികളാണ്. ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ് ചെറുത്തുനിൽപ്പുകളെ അതിജീവിച്ച് നിരവധി കേസുകളിലെ പ്രതിയായ ഇയാളെ സാഹസികമായി പോലീസ് പിടികൂടുന്നത്.

First published:

Tags: Bev Spirit, Excise raid