• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape case | നടന്നത് 'ഡിജിറ്റൽ റേപ്പ്'; 81കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത് ഏഴ് വർഷം

Rape case | നടന്നത് 'ഡിജിറ്റൽ റേപ്പ്'; 81കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത് ഏഴ് വർഷം

പെൺകുട്ടിക്ക് വെറും 10 വയസ്സുള്ളപ്പോൾ ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തന്റെ ലിവ്-ഇൻ പങ്കാളിയുടെ (live-in partner) സംരക്ഷണയിലായിരുന്ന 17 കാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിന് 81 കാരനായ സ്കെച്ച് ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് വെറും 10 വയസ്സുള്ളപ്പോൾ ആരംഭിച്ച ആക്രമണം, അറസ്റ്റ് ചെയ്യുന്നതുവരെയുള്ള അടുത്ത ഏഴ് വർഷക്കാലം തുടർന്നുവെന്ന് പോലീസ് പറഞ്ഞു. പങ്കാളിയുടെ പരാതിയെത്തുടർന്ന് കലാകാരനെ 'ഡിജിറ്റൽ റേപ്പ്' കുറ്റത്തിന് (വിരലുകളും കാൽവിരലുകളും ഉപയോഗിച്ച് നിർബന്ധിത പീഡനം) തടവിലാക്കി.

    ലൈംഗികാതിക്രമം കൈകാര്യം ചെയ്യുന്ന നിയമങ്ങളിൽ ഒരു കൂട്ടം പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട 2012 ഡിസംബറിലെ നിർഭയ കൂട്ടബലാത്സംഗ സംഭവം വരെ ഡിജിറ്റൽ റേപ്പ് 'ബലാത്സംഗം' എന്ന പരിധിയിൽ പരിഗണിച്ചിരുന്നില്ല.

    വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി അലഹബാദ് സ്വദേശിയാണ്. ഇയാൾ 20 വർഷം മുമ്പ് കുടുംബത്തോടൊപ്പം നോയിഡയിലേക്ക് താമസം മാറിയിരുന്നു. നോയിഡയിലെത്തിയ ശേഷം കണ്ടുമുട്ടിയ നിലവിലെ ലിവ്-ഇൻ പങ്കാളി, കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പം താമസം മാറ്റി. കുട്ടികളുമായി അലഹബാദിലേക്ക് മടങ്ങിയ ഭാര്യയിൽ നിന്ന് ഇയാൾ വേർപിരിഞ്ഞു.

    ഡൽഹിയിൽ നിന്നുള്ള 40 വയസ്സുള്ള സ്ത്രീയാണ് പുരുഷന്റെ പങ്കാളി. “എട്ട് വർഷം മുമ്പ്, കലാകാരന്റെ ലൈവ്-ഇൻ പങ്കാളി ജോലികൾക്കായി ഹിമാചൽ പ്രദേശിലേക്ക് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി അവരുടെ ജീവനക്കാരിലൊരാൾ മകളെ അവർക്കൊപ്പം നോയിഡയിൽ താമസിക്കാൻ അയച്ചു. പെൺകുട്ടിക്ക് 10 വയസ്സുള്ളപ്പോൾ (2015 മുതൽ) പ്രതി അവളെ ഉപദ്രവിക്കാൻ തുടങ്ങി,” അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രൺവിജയ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    ഭയചകിതയായ പെൺകുട്ടി വർഷങ്ങളോളം പരാതിപ്പെട്ടില്ല. “എന്നാൽ കഴിഞ്ഞ ഒരു മാസമായി, അവൾ അയാളുടെ പ്രവർത്തികൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി. മിക്കവാറും ഓഡിയോ ഫയലുകളായി പെൺകുട്ടി അത് രേഖപ്പെടുത്തി. അവൾ തെളിവുകൾ ശേഖരിക്കുകയും പ്രതിയുടെ ലിവ്-ഇൻ പങ്കാളിയെ കാണിക്കുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്," സിംഗ് പറഞ്ഞു.

    IPC സെക്ഷൻ 376 (ബലാത്സംഗം), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം സെക്ഷൻ 5 (ഗുരുതരമായ ലൈംഗികാതിക്രമം), 6 എന്നീ വകുപ്പുകൾ പ്രകാരവുമാണ് നോയിഡ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഞായറാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    Summary: An artist was arrested for doing digital rape on a minor for seven years. The girl was in the custodianship of his live-in partner. The scared girl never complained until she recorded his act, mainly in audio file format. He started the offence when girl was just 10-years-old
    Published by:user_57
    First published: