ദുര്‍മന്ത്രവാദിയെന്ന് സംശയം: 81 കാരിയെ ചെരുപ്പ് മാല അണിയിച്ച് പരേഡ് ചെയ്യിച്ച 21 പേർ അറസ്റ്റിൽ

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പുറത്തറിയുന്നത്.

News18 Malayalam | news18
Updated: November 11, 2019, 9:31 AM IST
ദുര്‍മന്ത്രവാദിയെന്ന് സംശയം: 81 കാരിയെ ചെരുപ്പ് മാല അണിയിച്ച് പരേഡ് ചെയ്യിച്ച 21 പേർ അറസ്റ്റിൽ
himachal
  • News18
  • Last Updated: November 11, 2019, 9:31 AM IST
  • Share this:
സിംല: ദുർമന്ത്രാവാദിനിയെന്ന് സംശയിച്ച് വയോധികയ്ക്ക് നേരെ അതിക്രമം കാട്ടിയ 21 പേർ അറസ്റ്റിൽ. ഹിമാചൽപ്രദേശിലെ സമഹൽ ഗ്രാമത്തിലാണ് സംഭവം. 81 കാരിയായ വൃദ്ധയെയാണ് ദുർമന്ത്രവാദിയെന്നാരോപിച്ച് മുഖത്ത് കറുത്ത് ചായം തേച്ച് ചെരുപ്പ് മാലയണിയിച്ച് ഗ്രാമത്തിലൂടെ പരേഡ് ചെയ്യിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പുറത്തറിയുന്നത്.

Also Read-രാമക്ഷേത്രത്തിനായി 27 വർഷമായി ഉപവാസം: വിധി അനുകൂലമായതോടെ വ്രതം അവസാനിപ്പിക്കാൻ വയോധിക

വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി ജയ് റാം ഥാക്കുറിന്റെ ശ്രദ്ധയിൽപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് 21 പേരെ അറസ്റ്റു ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അതിക്രമം ഉണ്ടാകുമെന്ന ഭയത്താൽ ഒക്ടോബർ 23 ന് പൊലീസിന് ഒരു പരാതി നൽകിയിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നുമുള്ള ആരോപണവുമായി വയോധികയുടെ മകൾ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച പൊലീസ്, പരാതി ലഭിച്ച അടുത്ത ദിവസം തന്നെ ഗ്രാമത്തിലെത്തി അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. പരാതി നൽകിയവർ തന്നെ അത് പിന്‍വലിച്ചിരുന്നുവെന്നും മാണ്ടി എസ് പി ഗൗരവ് ശര്‍മ്മ വ്യക്തമാക്കി.
First published: November 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading