• HOME
  • »
  • NEWS
  • »
  • crime
  • »
  • Cannabis Seized | അതിഥി തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്; ഡ്രൈവർമാരടക്കം അഞ്ച് പേർ അറസ്റ്റിൽ

Cannabis Seized | അതിഥി തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്; ഡ്രൈവർമാരടക്കം അഞ്ച് പേർ അറസ്റ്റിൽ

KL 44 C 801 നമ്പർ പ്രജാപതി എന്ന് പേരുള്ള ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്

  • Share this:
ഒഡീഷയിൽ (Odisha) നിന്നും അതിഥി തൊഴിലാളികളെയും (Migrant Labourers) കൊണ്ടുവന്ന ടൂറിസ്റ്റ് ബസിൽ നിന്നുമാണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത് (Cannabis Seized).  വാളയാറിൽ (Walayar) എക്സൈസ് (Excise) നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 82 കിലോ കഞ്ചാവ് കണ്ടെത്തിയത്.

KL 44 C 801 നമ്പർ പ്രജാപതി എന്ന് പേരുള്ള ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് . പറളി എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് അസി. എക്സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ്  പാർട്ടിയും പാലക്കാട് എക്സൈസ് സ്പെഷ്യൻ സ്ക്വാഡ്, പറളി എക്സൈസ് റേഞ്ച്, തൃത്താല റേഞ്ച്  സംയുക്തമായാണ് പരിശോധന നടത്തിയത്. കേസിൽ ഡ്രൈവർമാരായ എറണാകുളം ആലുവ സ്വദേശി ബിനീഷ്,   കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്,  ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാൽ, മൗമില ദിഗാൽ, സുജിത്ത്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.  പെരുമ്പാവൂരിലെ   മൊത്ത വിൽപ്പനക്കാർക്ക് നൽകാനാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ മൊഴികൾ നൽകി.

വാഹന പരിശോധനയിൽ അസി. എക്സൈസ് കമ്മീഷണർ എം.രാകേഷ് എക്സൈസ്  ഇൻസ്പെക്ടർമാരായ കെ.ആർ. അജിത്ത് , സിജോ വർഗീസ്, നൗഫൽ എൻ,  പ്രിവന്റീവ് ഓഫിസർമ്മാരായ ജയപ്രകാശൻ എ, സനിൽ പി.എൻ , ജിഷു ജോസഫ് , ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർമ്മരായ അഭിലാഷ്.കെ, പ്രത്യൂഷ് ആർ, പ്രമോദ് എം, സ്റ്റാലിൻ സ്റ്റിഫൻ, രജിത്ത്, അരവിന്ദാക്ഷൻ, ജ്ഞാനകുമാർ, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിസി, ഡ്രൈവർ കണ്ണദാസൻ തുടങ്ങിയവർ പങ്കെടുത്തു.

Kidnap|ആലുവയിൽ തോക്കു ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ (Kidnap) കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കായംകുളം സ്വദേശി അൻസാബിനെയാണ് ആലുവ പോലീസ് പിടികൂടിയത്. ഹൈവേ റോബറി കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.

രണ്ട് ദിവസം മുമ്പ് ഈ കേസുമായി ബന്ധപ്പെട്ട് അരുൺ അജിത് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.

Also Read-ചോദ്യം ചെയ്യലിന് കാവ്യ മാധവൻ നാളെ ഹാജരാകില്ല; ബുധനാഴ്ച വീട്ടിൽ മൊഴി എടുക്കണം എന്നും ആവശ്യം

കാറിൽ പതിനഞ്ച് ചാക്കോളം ഹാൻസ് ആയിരുന്നുവെന്നാണ് സൂചന. ബാംഗ്ലൂരിൽ നിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്. ഇരുപതോളം കവർച്ചക്കേസുകളും, വധശ്രമവും ഉൾപ്പെടെ 26 കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. 2021 ൽ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു.
Published by:Naveen
First published: