പട്ന: പതിനൊന്ന് തവണ കോവിഡ് 19 പ്രതിരോധ വാക്സിൻ (COVID-19 vaccine ) സ്വീകരിച്ച 84 കാരനെ കുറിച്ച് അന്വേഷണം ആരംഭിച്ച് ബിഹാർ ആരോഗ്യവകുപ്പ്. ബിഹാറിലെ മാധേപുര ജില്ലയിൽ നിന്നള്ള ബ്രഹ്മെദോ മണ്ഡൽ എന്നയാളാണ് ഇതിനകം പതിനൊന്ന് തവണ വാക്സിൻ സ്വീകരിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നും പന്ത്രണ്ടാം തവണ വാക്സിൻ സ്വീകരിക്കാനായി എത്തിയപ്പോഴാണ് മണ്ഡലിനെ ആരോഗ്യപ്രവർത്തകർ പിടികൂടിയത്. പത്ത് മാസത്തിനിടയിൽ 11 തവണയാണ് ഇയാൾ വാക്സിൻ സ്വീകരിച്ചത്.
ചോദ്യം ചെയ്യലിൽ താൻ ഇതിനു മുമ്പ് പതിനൊന്ന് തവണ വാക്സിൻ സ്വീകരിച്ചതായി ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജ തിരിച്ചറിയൽ രേഖകളും മൊബൈൽ നമ്പരുകളും ഉപയോഗിച്ചാണ് ഇയാൾ വാക്സിൻ സ്വീകരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.
ബന്ധുക്കളുടേയും ആരോഗ്യ പ്രവർത്തകരുടേയും രേഖകളാണ് വാക്സിൻ സ്വീകരിക്കാനായി ഉപയോഗിച്ചതെന്നാണ് മണ്ഡലിന്റെ വെളിപ്പെടുത്തൽ. സർക്കാർ കൊണ്ടുവന്ന ഏറ്റവും അത്ഭതുകരമായ സംഭവമെന്നാണ് കോവിഡ് വാക്സിനെ കുറിച്ച് ഇയാൾ ആരോഗ്യപ്രവർത്തകരോട് പറഞ്ഞത്. മാത്രമല്ല, ഓരോ തവണ കുത്തിവെപ്പ് എടുക്കുമ്പോഴും തനിക്ക് കൂടുതൽ ഊർജം അനുഭവപ്പെടുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.
Also Read-
'IHU' എന്ന പുതിയ കോവിഡ് വകഭേദം ഫ്രാൻസിൽ; ഒമിക്രോണിനേക്കാൾ പകർച്ചാശേഷി; കൂടുതലറിയാംമുൻ പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. പിന്നീട്, മാർച്ച്, മെയ്, ജൂൺ, ജുലൈ, ഓഗസ്റ്റ് മാസങ്ങളിലും വാക്സിൻ സ്വീകരിച്ചു. കൂടാതെ, സെപ്റ്റംബർ മാസത്തിൽ മൂന്ന് തവണ വാക്സിൻ സ്വീകരിച്ചതായും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
Also Read-
Covid 19 | സംസ്ഥാനത്ത് രണ്ട് ദിവസത്തിൽ ഇരട്ടിയോളം പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ ആശങ്കയും വർദ്ധിക്കുന്നുആധാർ കാർഡ്, വോട്ടർ ഐഡി, തുടങ്ങിയ രേഖകളാണ് ഓരോ തവണ കുത്തിവെപ്പിനും ഇയാൾ ഉപയോഗിച്ചിരുന്നത്. എട്ട് തവണ വാക്സൻ എടുക്കാൻ സ്വന്തം ആധാർ കാർഡും മൊബൈൽ ഫോൺ നമ്പരുമാണ് ഉപയോഗിച്ചതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് തവണ സ്വന്തം വോട്ടർ ഐഡിയും ഭാര്യയുടെ മൊബൈൽ നമ്പരും ഉപയോഗിച്ച് വാക്സിൻ എടുത്തു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മധേപുര സിവിൽ സർജൻ ഡോ. അമരേന്ദ്ര പ്രതാപ് സാഹി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും തവണ ഇയാൾ എങ്ങനെ വാക്സിൻ സ്വീകരിച്ചുവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.