Rape Case | 85കാരിയെ വീട്ടില്‍ക്കയറി പലതവണ ബലാത്സംഗം ചെയ്തു; മധ്യവയസ്കന് അറസ്റ്റില്‍
Rape Case | 85കാരിയെ വീട്ടില്‍ക്കയറി പലതവണ ബലാത്സംഗം ചെയ്തു; മധ്യവയസ്കന് അറസ്റ്റില്‍
മകനും മരുമകളും ജോലിക്കുപോകുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു
Last Updated :
Share this:
കൊല്ലം: 85കാരിയായ വയോധികയെ വീട്ടില്‍ക്കയറി പലതവണ ബലാത്സംഗം ചെയ്ത മധ്യവയസ്കന് അറസ്റ്റില്‍. പ്രാക്കുളം പള്ളാപ്പില്‍ ലക്ഷംവീട്ടില്‍ ജോര്‍ജി(50)നെയാണ് അഞ്ചാലുംമൂട് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്.
മകനും മരുമകള്‍ക്കുമൊപ്പം താമസിച്ചിരുന്ന 85കാരിയായ വയോധികയെ, ഇവര്‍ ജോലിക്കുപോകുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുമാസമായി ഇത്തരത്തില്‍ പലതവണ പീഡിപ്പിച്ചിരുന്നു. പ്രതി വയോധികയുടെ വീട്ടില്‍നിന്ന് പലപ്പോഴും ഇറങ്ങിവരുന്നത് കണ്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വയോധികയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പട്ടികജാതി പീഡനം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ ഹക്കിം, റഹിം, എ.എസ്.ഐ.മാരായ പ്രദീപ്, രാജേഷ്, എസ്.സി.പി.ഒ. ബന്‍സി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.