• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape| പത്തനംതിട്ട കോന്നിയിൽ 85 കാരിയെ കൊച്ചുമകളുടെ ഭർത്താവ് പീഡിപ്പിച്ചു

Rape| പത്തനംതിട്ട കോന്നിയിൽ 85 കാരിയെ കൊച്ചുമകളുടെ ഭർത്താവ് പീഡിപ്പിച്ചു

സംഭവത്തിൽ അമ്പത്തിയാറ് വയസ്സുള്ള പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

  • Share this:
പത്തനംതിട്ട: കോന്നിയിൽ എൺപത്തിയഞ്ചുകാരി പീഡനത്തിന് ഇരയായി. കൊച്ചുമകളുടെ ഭർത്താവാണ് വയോധികയെ പീഡിപ്പിച്ചത്. അംഗനവാടി ഹെൽപ്പറോടാണ് വയോധിക പീഡന വിവരം വെളിപ്പെടുത്തിയത്.

അംഗനവാടി ഹെൽപ്പറആണ് പൊലീസിൽ വിവരം അറിയിച്ചത്. പീഡന വിവരം വീട്ടുകാർക്കും അറിയാമായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചുവെന്നും വയോധികയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ
അമ്പത്തിയാറ് വയസ്സുള്ള പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട അരുവാപ്പുറത്താണ് സംഭവം. 16 വർഷമായികൊച്ചുമകൾക്കൊപ്പമാണ് വയോധിക താമസിക്കുന്നത്.
Also Read-ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്.

16-കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് സന്തോഷിനെ പിടികൂടിയത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ

കാഞ്ഞങ്ങാട് കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ്  ശിക്ഷ വിധിച്ച് കോടതി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. തടവിന് പുറമെ 20,000 രൂപ പിഴയും അടയ്ക്കണം.
Published by:Naseeba TC
First published: