കൊച്ചി: എറണാകുളത്ത് തളർവാത രോഗിയായ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ വയോധികയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശൻ എന്നയാളെയാണ് പിടികൂടിയത്. എറണാകുളം കലാഭവൻ റോഡിൽ താമസിക്കുന്ന 88 കാരിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴായ്ച്ചയാണ് വയോധികയെ മരിച്ച നിലിയൽ കണ്ടെത്തിയത്. മുഖത്തും കാലിലും സാരമായ പരുക്കുണ്ടായിരുന്നു. ആശുപത്രിയിൽ മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് തോന്നിയ സംശയമാണ് കൊലപാതകമാണെന്ന് കണ്ടെത്താൻ തുമ്പുണ്ടാക്കിയത്. പരിക്കുകൾക്ക് പുറമേ, വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.
Also Read- കൊച്ചിയിൽ പട്ടാപ്പകൽ ATM തകർത്ത് കവർച്ചാശ്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ
പൊലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് വയോധികയുടെ ബന്ധുവായ രമേശിലേക്കും. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ശാരീരിക അവശതകളാൽ വീട്ടിൽ കിടപ്പിലായിരുന്ന ഈ സ്ത്രീക്കൊപ്പം ആണ് രമേശനും കഴിഞ്ഞിരുന്നത്. അതിനിടെ രമേശൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
പീഡനശ്രമം എതിർത്തതോടെ, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. മൃതദേഹം ആശുപത്രിയിൽ കൊണ്ടുവരുമ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ ഇയാളും ഒപ്പമുണ്ടായിരുന്നു. പ്രതിയുടെ മറ്റ് ക്രിമിനൽ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.