നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പീഡനം ചെറുത്തു: ഡൽഹിയിൽ ഒൻപതുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

    പീഡനം ചെറുത്തു: ഡൽഹിയിൽ ഒൻപതുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

    സംഭവം പുറത്ത് പറയുമെന്ന ഭീതിയെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: പീഡനശ്രമം ചെറുത്ത ഒൻപതു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ഷക്കര്‍പുരിലാണ് സംഭവം. പതിനൊന്നു മാസം പ്രായമുള്ള സഹോദരയും സംഭവ സമയത്ത് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്നു. ഈ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ വച്ചാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

      സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ കരാറുകാരനായ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹപുർ സ്വദേശിയായ മുഹമ്മദ് വസിം ആണ് പിടിയിലായത്. നാല് നിലയുള്ള കെട്ടിടം വാടകയ്ക്കെടുത്ത് പേയിംഗ് ഗസ്റ്റ് സംവിധാനം നടത്തുകയാണ് വസീം.

      Also Read-മയിലുകളെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിഭാഗക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

      കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചലനമറ്റ നിലയിൽ കിടക്കുന്ന കുട്ടിയെ മാതാപിതാക്കൾ തന്നെയാണ് ആദ്യം കണ്ടത്. ഇളയ സഹോദരിയും സമീപത്തുണ്ടായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നുള്ള കാര്യം ഡോക്ടർമാരാണ് മാതാപിതാക്കളെ അറിയിച്ചത്.

      തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതിയായ യുവാവിനൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് താമസക്കാർ മൊഴി നൽകി. ഇതിനെ തുടർന്നാണ് വസീമിനെ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചു. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് വിട്ടയച്ചു. എന്നാല്‍ സംഭവം പുറത്ത് പറയുമെന്ന ഭീതിയെ തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്.

      Also Read-ആൾക്കൂട്ട ആക്രമണങ്ങൾക്ക് തടയിടാൻ കേന്ദ്രം; പുതിയ നിയമം കൊണ്ടു വരും

      കുട്ടിയുടെ ശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് വന്നശേഷം മാത്രമെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ സാധിക്കു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയായ വസീമിന് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

      First published:
      )}