പാകിസ്ഥാനിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഒമ്പതു പേർ അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രിവശ്യയിൽ ഈ മാസം ഒമ്പതിനാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ജനുവരി ഒമ്പതിനാണ് സിന്ധിലെ ഖൈർപൂരിൽ പെൺകുട്ടിയെ കാണാതാകുന്നത്. ബന്ധുക്കളും പൊലീസും ഏറെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജനുവരി 11 ന് സ്ഥലത്തെ വാഴത്തോട്ടത്തിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഇതിനു ശേഷമാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തി. സ്ഥലത്തുള്ള ഒരു വീട്ടിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് കൊലപ്പെട്ടത്.
You may also like:നവവധു വിവാഹം കഴിഞ്ഞ് കാമുകനൊപ്പം പോയി; ഒപ്പം അഞ്ച് ലക്ഷം രൂപയുടെ സ്വർണവും കൊണ്ടുപോയിപലപ്പോഴും ഈ വീട്ടിൽ തന്നെയായിരുന്നു പെൺകുട്ടി താമസിച്ചിരുന്നതും. മോട്ടോർബൈക്ക് റിക്ഷാഡ്രൈവറാണ് പെൺകുട്ടിയുടെ പിതാവ്. ഏഴ് സഹോദരങ്ങളുള്ള കുട്ടി രക്ഷിതാക്കളുടെ അറിവോടെയാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടി വീട്ടിൽ മടങ്ങിയെത്താതിനെ തുടർന്ന് ജോലി ചെയ്യുന്ന വീട്ടിലായിരിക്കുമെന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയിരുന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകൾ തിരിച്ചു വരാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷിച്ചിറങ്ങുന്നത്.
You may also like:ബൈക്കിൽ സഞ്ചരിക്കവെ പട്ടച്ചരട് കുരുങ്ങി; കഴുത്ത് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യംകുട്ടി ജോലി ചെയ്യുന്ന വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല.
ദിവസങ്ങൾക്ക് ശേഷമാണ് സമീപത്തുള്ള വാഴത്തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപത്തു കണ്ട കാൽപാടുകളിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
ഇതുവരെ ഒമ്പതു പേരെയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടിയവരുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.