ഇന്റർഫേസ് /വാർത്ത /Crime / ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സംസ്കരിച്ചു; പൂജാരി ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

ഒൻപതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സംസ്കരിച്ചു; പൂജാരി ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

  • Share this:

ന്യൂഡൽഹി: ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശ്മശാനത്തിലെ പൂജാരി ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയ പെൺകുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം 6 മണിയോടെ, ശ്മശാനത്തിലെ പൂജാരിയായ രാധേ ശ്യാം പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടി മരിച്ച വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറിൽനിന്ന് വെള്ളമെടുക്കുമ്പോൾ പെൺകുട്ടിക്ക് വൈദ്യുതാഘാതമേറ്റുവെന്നും ഇയാൾ അമ്മയോട് പറഞ്ഞു.

Also Read- 'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കൾ പൊലീസിനോട്

പെൺകുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ചുണ്ടുകൾക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കു കടക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തട‍ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടൻ സംസ്കാരം നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു.

Also Read- വയറുകീറി കല്ലുനിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് ഇരുപത്തിരണ്ടുകാരി

സംസ്കാരത്തിന് ശേഷം ശ്മശാനത്തിന് പുറത്തെത്തിയശേഷം കുടുംബം വിവരം പ്രദേശവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ഇരുന്നൂറോളം ഗ്രാമവാസികൾ ശ്മശാനത്തിൽ ഒത്തുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലാ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതാപ് സിങ് പറഞ്ഞു. പൂജാരിയായ രാധേ ശ്യാമിനെ കൂടാതെ, ശ്മശാന ജീവനക്കാരായ സലിം, ലക്ഷ്മി നായാരൺ, കുൽദീപ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

English Summary: A nine-year-old girl was raped and killed allegedly by a priest and three male employees of a crematorium near Delhi Cantonment, who then cremated her body allegedly without her parents’ consent or the police being informed. Police said the four men were arrested after the child’s family alleged foul play and staged a protest along with fellow villagers on Sunday night.

First published:

Tags: Delhi rape, Rape case