• HOME
  • »
  • NEWS
  • »
  • crime
  • »
  • 90 വയസ്സുള്ള വയോധികയെ ചൂലുകൊണ്ട് തല്ലുന്ന മരുമകൾ; രക്ഷിക്കാൻ നിലവിളിച്ച് സ്ത്രീ

90 വയസ്സുള്ള വയോധികയെ ചൂലുകൊണ്ട് തല്ലുന്ന മരുമകൾ; രക്ഷിക്കാൻ നിലവിളിച്ച് സ്ത്രീ

വിധവകളായ അമ്മായിഅമ്മയും മരുമകളും ഒന്നിച്ചാണ് താമസം.

  • Share this:
തൊണ്ണൂറു വയസ്സുള്ള ഭർതൃമാതാവിനെ ചൂലുകൊണ്ടു ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബോപ്പുര ഗ്രാമത്തിലാണ് സംഭവം.

മരുമകളായ മുന്നി ദേവി (60) അമ്മായി അമ്മയായ മായാ ദേവി(90) യെ മർദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

വിധവകളായ അമ്മായിഅമ്മയും മരുമകളും ഒന്നിച്ചാണ് താമസം. തന്നോട് പറയാതെ പ്രായമായ അമ്മായിഅമ്മ വീടുവിട്ടു പോയതിലുള്ള ദേഷ്യത്തിലാണ് മർദിച്ചതെന്നാണ് മുന്നി ദേവിയുടെ വിശദീകരണം. എവിടേക്കാണ് പോകുന്നതെന്ന് അറിയിക്കാതെ അമ്മായിഅമ്മ ഇറങ്ങിപ്പോകുന്നത് തനിക്ക് തലവേദനയാണെന്നും പിന്നീട് താൻ ഗ്രാമം മുഴുവൻ അന്വേഷിച്ച് നടക്കേണ്ടി വരുന്നുവെന്നും മുന്നി ദേവി പറയുന്നു.


ചൂരൽ കട്ടിലിൽ കിടക്കുന്ന മായാദേവിയെ ചൂലുകൊണ്ടാണ് മുന്നി ദേവി മർദിക്കുന്നത്. മർദ്ദനത്തിനിടയിൽ വയോധിക നിലവിളിക്കുന്നതും കേൾക്കാം.

You may also like:'കോവിഡ് വാക്സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും'; വിചിത്രവാദവുമായി ഇസ്രായേലി പുരോഹിതൻ

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ആഗ്ര പോലീസ് മുന്നി ദേവിക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച്ച സ്ത്രീയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

വയോധികയായ സ്ത്രീയെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും പ്രായമുള്ളയാളെ ബഹുമാനിക്കണമെന്നും പൊലീസ് മുന്നിദേവിക്ക് താക്കീതും നൽകി.
Published by:Naseeba TC
First published: