• HOME
  • »
  • NEWS
  • »
  • crime
  • »
  • 90 വയസ്സുകാരിയെ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ ബൈക്ക് യാത്രികന്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

90 വയസ്സുകാരിയെ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ ബൈക്ക് യാത്രികന്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍  അകലെയുള്ള ബന്ധു  വീട്ടിലേക്ക് പോകാനാണ് കുറ്റാരോപിതന്‍ വയോധികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    മധ്യപ്രദേശില്‍ 90 വയസ്സുകാരിയെ ബൈക്ക് യാത്രികന്‍ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലാണ് സംഭവം. ബന്ധു വീട്ടിൽ പോകാനായി വ്യാഴാഴ്ച രാത്രി ജബല്‍പൂരില്‍ നിന്ന് ഷഹ്‌ദോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വയോധികയെയാണ് പീഡിപ്പിച്ചത്

    റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍  അകലെയുള്ള ബന്ധു  വീട്ടിലേക്ക് പോകാനാണ് കുറ്റാരോപിതന്‍ വയോധികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.

    Also read-വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ സാക്ഷികളെ പ്രതികളാക്കി കോടതിയുടെ സമൻസ്

    വ്യാഴാഴ്ച രാത്രിയൊടെ റെയില്‍വേ സ്റ്റേഷനിലെത്തിയ വയോധിക രാത്രി സ്റ്റേഷനില്‍ തങ്ങി രാവിലെയാണ് ബന്ധുവീട് തേടിയിറങ്ങിയത്. അന്ദ്ര ഗ്രാമം വരെ ഇവര്‍ ഓട്ടോറിക്ഷയിലാണ് എത്തിയത്. പക്ഷേ തുടര്‍ന്ന് പോകാനാകില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ വയോധിക പെരുവഴിയിലായി. ബസ് റൂട്ടല്ലാത്തതിനാലാണ് അപരിചിതന്റെ ലിഫ്റ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് വയോധിക പൊലീസിനോട് പറഞ്ഞു. വയോധികയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്ക് യാത്രികന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

    Published by:Sarika KP
    First published: