• HOME
  • »
  • NEWS
  • »
  • crime
  • »
  • Sandalwood Seized | മരപ്പണിക്കാരായി കൊച്ചിയില്‍ വീടെടുത്തു; 92 കിലോ ചന്ദനവുമായി അഞ്ചു പേര്‍ അറസ്റ്റില്‍

Sandalwood Seized | മരപ്പണിക്കാരായി കൊച്ചിയില്‍ വീടെടുത്തു; 92 കിലോ ചന്ദനവുമായി അഞ്ചു പേര്‍ അറസ്റ്റില്‍

ചന്ദനം തൂക്കി വില്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു.

  • Share this:
    കൊച്ചി: പനമ്പള്ളി നഗറിലെ വാടക വീട്ടില്‍ നിന്ന് 92 കിലോ ചന്ദനവുമായി(Sandalwood) അഞ്ചുപേര്‍ പിടിയില്‍(Arrest). വില്‍ക്കാനായി വെച്ചിരുന്ന ചന്ദനമാണ് വനംവകുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടൂകുടിയത്. മരപ്പണിക്കാരെന്നു ധരിപ്പിച്ചാണ് പനമ്പള്ളി നഗറില്‍ വീട് ഇവര്‍ വാടയ്‌ക്കെടുത്തത്. ഇടുക്കി, കോഴിക്കോട് സ്വദേശികളാണു പിടിയിലായത്.

    തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യന്‍, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി.സാജന്‍, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കല്‍ വീട്ടില്‍ സിനു തോമസ് എന്നിവരാണു പിടിയിലായത്. ഇടുക്കിയില്‍ നിന്ന് കൊണ്ടു വന്നതാണ് ചന്ദനം എന്നാണ് വിവരം.

    ചന്ദനം തൂക്കി വില്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. എറണാകുളം ഫോറസ്റ്റ് ഇന്റലിജന്‍സ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ 30 ലക്ഷം രൂപയിലേറെ വില വരുന്ന 92 കിലോ ചന്ദനം പിടികൂടി. രണ്ടുമാസം മുന്‍പാണു മരപ്പണിക്കാര്‍ എന്ന പേരില്‍ ഇവിടെ വീടു വാടകയ്‌ക്കെടുക്കുന്നത്.

    Also Read-Suicide | കോവളത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍, ഭര്‍ത്താവും മകനും അറസ്റ്റില്‍

    ചന്ദനം വില്‍പനയ്ക്കു ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ചന്ദനം വാങ്ങിക്കാന്‍ വന്നവരാണെന്നാണ് നിലവിലെ വിവരം. കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നില്‍ ഉണ്ടാകാം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.



    Thrissur Pooram | തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

    തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡിന് സമീപം ചൈനീസ് പടക്കം പൊട്ടിച്ചവർ അറസ്റ്റിൽ. മദ്യലഹരിയിലായ മൂന്നു യുവാക്കൾ ആണ് അറസ്റ്റിലായത്. രാത്രികാല പരിശോധനയ്ക്കിറങ്ങിയ എ.സി.പി : വി.കെ.രാജുവാണ് മൂവരേയും കയ്യോടെ പിടികൂടിയത്. പൂരം കാണാൻ വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്തതിന്റെ അരിശത്തിലാണ് പടക്കം പൊട്ടിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു കോട്ടയം സ്വദേശികളായ അജി , ഷിജാബ് , തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് പിടിയിലായത്. നവീൻ പടക്ക കച്ചവടക്കാരനാണ്. മൂവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

    Also Read-Theft | പേരാമ്പ്രയില്‍ നിന്ന് ഇരിട്ടിയിലെത്തി സ്കൂട്ടര്‍ മോഷ്ടിച്ച 15കാരന്‍ മാനന്തവാടിയില്‍ പിടിയിലായി

    അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും. കനത്ത മഴയെ തുടര്‍ന്ന് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഇന്നലെ വൈകിട്ട് തൃശ്ശൂരിൽ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.
    Published by:Jayesh Krishnan
    First published: