• HOME
 • »
 • NEWS
 • »
 • crime
 • »
 • Fake IELTS Score | 14 ലക്ഷം രൂപയ്ക്ക് വ്യാജ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ്; യുഎസിലേക്കും കാനഡയിലേയ്ക്കും കടന്നത് 950 പേര്‍

Fake IELTS Score | 14 ലക്ഷം രൂപയ്ക്ക് വ്യാജ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ്; യുഎസിലേക്കും കാനഡയിലേയ്ക്കും കടന്നത് 950 പേര്‍

ഏപ്രില്‍ മാസത്തില്‍ നാദിയാദില്‍ ഐഇഎല്‍ടിഎസ് പരീക്ഷയെഴുതിയ ഡമ്മി വിദ്യാര്‍ത്ഥിയെ പിടികൂടിയതോടെയാണ് ക്രമക്കേടിന്റെ ആദ്യ കേസ് ശ്രദ്ധയില്‍പ്പെട്ടത്.

 • Last Updated :
 • Share this:
  ഗുജറാത്തിൽ ഐഇഎല്‍ടിഎസ് (IELTS) പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച് ഏഴ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. രാജ്കോട്ട്, വഡോദര, മെഹ്സാന, അഹമ്മദാബാദ്, നവസാരി, നദിയാദ്, ആനന്ദ് എന്നീ കേന്ദ്രങ്ങളിലാണ് മെഹ്‌സാന പൊലീസ് (mehsana police) പരിശോധന നടത്തിയത്. കുറഞ്ഞത് 950 ഉദ്യോഗാര്‍ത്ഥികളെങ്കിലും ഈ വര്‍ഷം ഇത്തരത്തിൽ വ്യാജ ഐഇഎല്‍ടിഎസ് സ്‌കോറുകള്‍ (IELTS scores) നേടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 14 ലക്ഷം രൂപ വീതം നല്‍കിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇവരെല്ലാം ഇപ്പോള്‍ യുഎസിലും (US) കാനഡയിലുമാണുള്ളത് (canda).

  ഏപ്രില്‍ മാസത്തില്‍ നാദിയാദില്‍ ഐഇഎല്‍ടിഎസ് പരീക്ഷയെഴുതിയ ഡമ്മി വിദ്യാര്‍ത്ഥിയെ പിടികൂടിയതോടെയാണ് ക്രമക്കേടിന്റെ ആദ്യ കേസ് ശ്രദ്ധയില്‍പ്പെട്ടതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. നവസാരിയിലും മെഹ്സാനയിലും ഡമ്മി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിനായി രണ്ട് കേന്ദ്രങ്ങളിലെ സിസിടിവികള്‍ ഓഫ് ചെയ്തതായി പിന്നീട് കണ്ടെത്തിയിരുന്നു. റിയല്‍റ്റി ബിസിനസ് നടത്തുന്ന മെഹ്സാന സ്വദേശിയാണ് തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

  read also: മിഠായി കഴിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം; അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും അവസരം

  വടക്കന്‍ ഗുജറാത്തില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ഐഇഎല്‍ടിഎസ് സ്‌കോറുകള്‍ ഏഴും എട്ടും ഉണ്ടായിരുന്നിട്ടും യുഎസ് കോടതിയില്‍ ഹിന്ദി പരിഭാഷകനെ ആവശ്യമായിരുന്നുവെന്ന് മെയ് 31ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് പൊലീസ് നടപടിയെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇവര്‍ പരീക്ഷ എഴുതിയിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

  കേസ് അന്വേഷണത്തിനായി യുഎസ് കോണ്‍സുലേറ്റ് ജനറല്‍ മെഹ്സാന പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസിലെയും കാനഡയിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തട്ടിപ്പ് ഏകദേശം അഞ്ച് വര്‍ഷമായി നടക്കുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  see also: ഗ്രാമ്പൂ മുതല്‍ കറുവാപ്പട്ട വരെ; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ

  വ്യാജ രേഖകള്‍ ഉപയോഗിച്ച് ആളുകളെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നവരുടെ പ്രാദേശിക സഹായികളാണ് അവര്‍ക്ക് ഉയര്‍ന്ന സ്‌കോറുള്ള ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ 14 ലക്ഷം രൂപ വീതം നല്‍കണം. മെഹ്‌സാനയിലെ തട്ടിപ്പുകാരന്റെ ഏജന്റുമാരാണ് ഇവരില്‍ നിന്ന് പണം വാങ്ങുന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  ഇത്തരത്തില്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് പോയ ആറ് പേരെ ഏപ്രില്‍ 28 ന് യുഎസ് ഏജന്‍സികള്‍ പിടികൂടിയിരുന്നു. അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ സെന്റ് റെജിസില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് അവരെ ഏജന്‍സികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

  '' കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് യുഎസിലെ അക്വെസാസ്നെയിലെ സെന്റ് റെജിസ് നദിയില്‍ മുങ്ങിയ ബോട്ടില്‍ നിന്നാണ് 19-21 പ്രായപരിധിയിലുള്ള ആറ് ഇന്ത്യന്‍ പൗരന്മാരെ പിടികൂടിയത്. ഇവരില്‍ നാല് പേര്‍ മെഹ്സാനയില്‍ നിന്നുള്ളവരാണ്, രണ്ട് പേര്‍ ഗാന്ധിനഗര്‍, പടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്, '' മെഹ്സാന പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ (എസ്ഒജി) ഇന്‍സ്‌പെക്ടര്‍ ഭവേഷ് റാത്തോഡ് പറഞ്ഞു.
  Published by:Amal Surendran
  First published: